റൂഹാ മൗണ്ട്: ഇന്ന് കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ചില പ്രത്യേക രജിസ്റ്റർ വിവാഹങ്ങൾ കൂടി വരുന്നത് കാണുന്നു. കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദ് എന്ന കെണിയിൽപ്പെടുത്തി മതം മാറ്റി ചില പ്രത്യേക തീവ്ര ചിന്താഗതിക്കാർ തീവ്രവാദത്തിനായി ഉപയോഗിക്കുന്നു. ഈ വസ്തുത ഇന്ന് എല്ലാവർക്കുമറിയാം. ആരൊക്കെ എവിടെയൊക്കെ ഇങ്ങനെ ചതിയിൽപ്പെട്ടിട്ടുണ്ടെന്നുമെല്ലാം അറിയാമെങ്കിലും മതേതരത്വം പറഞ്ഞ് ഇത്തരം ക്രൂരമായ പ്രവർത്തനങ്ങൾക്കെതിരെ ആരും പ്രതികരിക്കാതായിരിക്കുന്നു.
ഇതിന്റെ അവസാനം ചെന്നെത്തിനിൽക്കുക സ്വന്തം വീടുകളിൽ വരെ ആയിരിക്കാം. കാരണം ആരും പ്രതികരിക്കാതായാൽ ഒരു കാര്യം ഉറപ്പാണ് കേരളത്തിലെ ക്രൈസ്തവ ഹൈന്ദവ മതത്തിന്റെ നാശം അതി വിദൂരമല്ല. ഒന്നോ രണ്ടോ പേർ മാത്രമേ ഭീകരവാദ ക്യാമ്പിൽ എത്തിയിട്ടുള്ളൂ എന്ന് പറഞ്ഞാണ് പലരും ഘോരഘോരം പ്രസംഗിക്കുന്നത്. കാണാതായവരുടെയും കൊലചെയ്യപ്പെട്ടവരുടെയും ഇന്നും NIA നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെയും കണക്ക് കൃത്യമായി പുറത്തുവന്നാൽ എല്ലാം കൈവിട്ടു തുടങ്ങി എന്ന് മനസിലാക്കാം.
കേരളത്തിലെ മുൻ ഡിജിപി വരെ വളരെ വ്യക്തമായി ഈ കാര്യം പറഞ്ഞുവെച്ചിട്ടുള്ളതുമാണ്. അതിനാൽ തീവ്രവാദത്തെ സപ്പോർട്ട് ചെയ്തല്ല മതേതരത്വം കാണിക്കേണ്ടത്. സത്യസന്ധമായി നിലനിൽക്കുന്ന നല്ല മനസ്സുള്ളവർ ലോകത്തുണ്ട്. അവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്. അവരോടാണ് മതേതരത്വം കാണിക്കേണ്ടത്.