1910ൽ മാസിഡോണിയയിൽ ജനിച്ച ആഗ്നസ് എന്ന വി.മദർ തെരേസ 3 മക്കളിൽ ഏറ്റവും ഇളയവളായിരുന്നു. അവളുടെ എട്ടാം വയസിൽ പിതാവ് മരണമടഞ്ഞതോടെ കുടുംബത്തിന്റെ മുഴുവൻ ഭാരവും അമ്മയുടെ ചുമലിലായി. തന്റെ മക്കളെ അച്ചടക്കത്തിലും വിശ്വാസത്തിലും വളർത്തിയ അമ്മയിലൂടെ അവളിൽ ദൈവവിളിയുടെ വിത്ത് പാകപ്പെട്ടു. ദൈവാലയശുശ്രൂഷകളിലും സൊഡാലിറ്റി പോലുള്ള സംഘടനാപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന ആഗ്നസ്, മിഷൻ പ്രവർത്തനങ്ങളോട് ചെറുപ്പത്തിലേ ആഭിമുഖ്യം പുലർത്തിയിരുന്നു. തന്റെ 18ആം വയസിൽ വീടും നാടുമുപേക്ഷിച്ച് അയർലൻഡിലുള്ള ലൊറേറ്റോ സിസ്റ്റേഴ്സ് എന്ന സന്യാസസഭയിൽ ചേർന്ന ആഗ്നസ്, സിസ്റ്റർ മരിയ തെരേസ എന്ന പേര് സ്വീകരിച്ചു.തൊട്ടടുത്ത വർഷം ഇന്ത്യയിലെ ഡാർജീലിങ്ങിലേക്ക് നോവിഷ്യേറ്റിനായി അയയ്ക്കപ്പെട്ടു.സഭാവസ്ത്രം സ്വീകരിച്ച ശേഷം അധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റർ തെരേസ 1937ൽ നിത്യവ്രതം സ്വീകരിച്ചു.1946ലാണ് കൽക്കട്ടയിലെ തെരുവുകളിൽ കഴിയുന്ന പാവങ്ങൾക്ക് അഭയമാകുവാനുള്ള തന്റെ വിളിക്കുള്ളിലെ വിളി അവൾ തിരിച്ചറിയുന്നത്. തനിക്ക് ലഭിച്ച ആന്തരികപ്രചോദനമനുസരിച്ച് നീങ്ങിയ അവൾ ലൊറേറ്റോ സന്യാസസമൂഹമുപേക്ഷിച്ച് കൽക്കട്ടയിലെ തെരുവുകളിലേക്കിറങ്ങി. നീലക്കരയുള്ള വെള്ളസാരിയുടുത്ത് ഒരു ജപമാലയും കയ്യിലേന്തി ശുശ്രൂഷയ്ക്കിറങ്ങിയ മദറിനെ അനേകമാളുകൾ പല രീതിയിൽ സഹായിച്ചു.ദൈവസ്നേഹത്തെപ്രതിയുള്ള ഈ ശുശ്രൂഷയ്ക്കായി ജീവിതം സമർപ്പിച്ചുകൊണ്ട് അനേകം പേർ മദറിനെ അനുഗമിച്ചു. അങ്ങനെ 1950ൽ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹം രൂപം കൊണ്ടു.1997 ആയപ്പോൾ 123 രാജ്യങ്ങളിലായി 4000ഓളം സന്യാസിനിമാരുള്ള ഒരു സമൂഹമായി ഇത് മാറി.ദിവ്യകാരുണ്യത്തിൽ നിന്ന് ശക്തി സ്വീകരിച്ചുകൊണ്ട് ആരംഭിക്കുന്നതും രോഗികളിൽ ഈശോയെ കാണുന്നതുമായിരുന്നു മദറിന്റെ ശുശ്രൂഷയുടെ ശൈലി.1997ലായിരുന്നു നൊബേൽ സമ്മാന ജേതാവ് കൂടിയായിരുന്ന ഈ വിശുദ്ധയുടെ മരണം.
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.vatican.va/news_services/liturgy/saints/ns_lit_doc_20031019_madre-teresa_en.html
http://www.pravachakasabdam.com/index.php/site/news/2462
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount