എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇറ്റലിയിൽ ജനിച്ച ഈ വിശുദ്ധൻ ഒൻപതാം നൂറ്റാണ്ടിൽ ബൈസന്റയിൻ സാമ്രാജ്യത്തിൽ ക്രൈസ്തവ ചിഹ്നങ്ങളും രൂപങ്ങളും വണങ്ങുന്നത് നിരോധിച്ചതിനെതിരെ ശക്തമായി നിലകൊണ്ടു.രൂപങ്ങൾ വണങ്ങുന്നത് സഭ അംഗീകരിച്ചിട്ടുള്ളതാണ് എങ്കിലും അവ വണങ്ങുന്നത് അംഗീകരിക്കാതെ അങ്ങനെ ചെയ്യുന്നവർക്കെതിരെ ലിയോ അഞ്ചാമൻ ചക്രവർത്തി വലിയ പീഡനങ്ങൾ അഴിച്ചുവിട്ടു. iconoclastic persecution എന്നറിയപ്പെട്ട ഈ പീഡനകാലത്ത് കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയാർക്കീസായിരുന്ന നിസേഫോറസിനെ തന്റെ നടപടികളെ എതിർത്തതിനെത്തുടർന്ന് ചക്രവർത്തി പുറത്താക്കി. ഇക്കാര്യം മാർപാപ്പയെ അറിയിക്കാനായി റോമിലേക്ക് പോയ വി. മെത്തോഡിയൂസ് സഭാനിയമങ്ങൾക്ക് മാറ്റാമുണ്ടാകില്ലെന്ന മാർപാപ്പയുടെ കത്തുമായി തിരിച്ചെത്തി. കത്തുമായി വന്ന വിശുദ്ധന് അനേകം പീഡനങ്ങൾ നേരിടേണ്ടി വന്നു.ചക്രവർത്തിമാർ മാറിമാറി വന്നെങ്കിലും അവരുടെ നടപടികൾക്ക് മാറ്റമുണ്ടായിരുന്നില്ല. സഭാപ്രബോധനങ്ങളിൽ ഉറച്ച് നിന്ന വിശുദ്ധൻ ചക്രവർത്തിമാരുടെ നടപടികളെ എതിർത്തുകൊണ്ടിരുന്നു.842ൽ തിയോഫിലസ് ചക്രവർത്തിയുടെ മരണശേഷം ഭക്തയും വിശ്വാസിയുമായ ഭാര്യ തിയഡോറ അധികാരമേറ്റു. ഇക്കാലഘട്ടത്തിൽ വിശുദ്ധന് വലിയ പ്രോത്സാഹനങ്ങൾ ലഭിച്ചു. കോൺസ്റ്റന്റിനോപ്പിളിലെ പാത്രിയാർക്കീസായി വിശുദ്ധൻ നിയമിക്കപ്പെട്ടു.നാല് വര്‍ഷത്തോളം കോണ്‍സ്റ്റാന്റിനോപ്പിള്‍ സഭയെ നയിച്ചതിനു ശേഷം 846 ജൂണ്‍ 14ന് വിശുദ്ധന്‍ മരണപ്പെട്ടു.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1663
https://www.catholicnewsagency.com/saint/st-methodius-of-constantinople-506
https://www.ewtn.com/catholicism/saints/methodius-i-of-constantinople-703
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount