എ.ഡി 380ൽ കോൺസ്റ്റാന്റിനോപ്പിളിലെ ബൈസാന്റിയത്തിൽ ജനിച്ച ഈ വിശുദ്ധ ചക്രവർത്തിയുടെ ബന്ധത്തിൽപ്പെട്ടവൾ ആയിരുന്നു. അവളുടെ അമ്മയായ എവുപ്രാക്സിയായ ഒരു തികഞ്ഞ ഭക്തയായിരുന്നു. വിശുദ്ധരുടെ അച്ഛന്റെ മരണശേഷം എവുപ്രാക്സിയായ കുഞ്ഞിനോടൊപ്പം മറ്റൊരു സ്ഥലത്തേക്ക് പിൻവാങ്ങി. അവരുടെ താമസസ്ഥലത്തിനരികിൽ കഠിന സന്യാസ ജീവിതം നയിച്ചിരുന്ന 130 ഓളം സന്യാസിനികൾ താമസിച്ചിരുന്ന ഒരു ആശ്രമം ഉണ്ടായിരുന്നു. വിശുദ്ധരുടെ അമ്മ ഇടയ്ക്കിടെ അവിടെ സന്ദർശനം നടത്തുകയും അവരെ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. തന്റെ ഏഴാം വയസ്സിൽ വിശുദ്ധ അമ്മയുടെ അനുവാദത്തോടെ ഈ ആശ്രമത്തിൽ ചേർന്നു. അമ്മയുടെ മരണത്തിന് ശേഷം ചക്രവർത്തി വിശുദ്ധയെ ഒരു സെനറ്ററെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. എന്നാൽ വിശുദ്ധ ഇത് നിരസിക്കുകയും, തന്റെ സ്വത്തുക്കൾ ദരിദ്രർക്ക് ദാനം ചെയ്യണമെന്ന് ചക്രവർത്തിയോട് അഭ്യർത്ഥിക്കുകയും, അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു.
വിശുദ്ധ ഏവൂഫ്രാസിയാ ആശ്രമത്തിലെ മറ്റ് കന്യകാസ്ത്രീകള്‍ക്കെല്ലാം എളിമയുടേയും, ശാന്തതയുടേയും, കാരുണ്യത്തിന്റേയും ഒരു മാതൃകയായിരുന്നു. സാത്താന്റെ പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ പരിഹാര പ്രവർത്തികളിലൂടെ അവൾ അവയെ അതിജീവിച്ചിരുന്നു.വിശുദ്ധ ഏവൂഫ്രാസിയാ മറ്റ് കന്യകാസ്ത്രീകളുടെ മുറികള്‍ വൃത്തിയാക്കുകയും, അടുക്കളയിലേക്ക് വെള്ളം കൊണ്ടുവരികയും ചെയ്യുമായിരുന്നു. കഠിനവും, വിരസവുമായ ജോലികള്‍ അവള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചു; വേദനാജനകമായ ജോലികള്‍ തന്റെ അനുതാപത്തിന്റെ ഭാഗമാക്കി.
A. D 410ൽ തന്റെ 30ആം വയസ്സിൽ വിശുദ്ധ മരണമടഞ്ഞു. നിരവധി അത്ഭുതപ്രവൃത്തികൾ അവൾ തന്റെ ജീവിതകാലത്ത് നടത്തിയതായി പറയപ്പെടുന്നു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/881
https://www.newadvent.org/cathen/05606b.htm
https://www.newmanministry.com/saints/saint-euphrasia
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount