Tuesday, December 5, 2023

കോർടോണായിലെ വിശുദ്ധ മാർഗ്ഗരറ്റ് – ഫെബ്രുവരി 22

Must read

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

1247-ൽ ടസ്കനിയിലെ ലോവിയാനയിൽ കോർട്ടോണയിലെ വി.മാർഗരറ്റ് ജനിച്ചു. അവളുടെ പിതാവ് ഒരു ചെറുകിട കർഷകനായിരുന്നു. മാർഗരറ്റിന് ഏഴു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. എന്നാൽ അവളുടെ പിതാവ് വീണ്ടും വിവാഹിതനാവുകയും രണ്ടാനമ്മയുടെ പീഡനങ്ങൾക്ക് അവൾക്ക് വിധേയയാകേണ്ടി വരുകയും ചെയ്തു.ഇതിൽ നിന്ന് മോചനം തേടിയെന്നവണ്ണം മോണ്ടെപുൾസിയാനോയിൽ നിന്നുള്ള ഒരു യുവാവിനൊപ്പം ഒളിച്ചോടിയ അവൾ , അയാളുമായുള്ള വിവാഹേതരബന്ധത്തിൽ ഒരു മകനെയും പ്രസവിച്ചു. ഒമ്പത് വർഷത്തിന് ശേഷം അപ്രതീക്ഷിതമായി അവളുടെ കാമുകൻ കൊലചെയ്യപ്പെട്ടു.വലിയ മാനസാന്തരത്തിലേക്ക് കടന്ന അവൾ മോണ്ട്പുൾസിയാനോയെ ഉപേക്ഷിച്ച് തന്റെ പിതാവിന്റെ വീട്ടിലേക്ക് ഒരു പരിഹാരജീവിതം ആഗ്രഹിച്ച് മടങ്ങി. എന്നാൽ അവളുടെ പിതാവ് അവളെയും മകനെയും സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ, കോർട്ടോണയിലെ ഒരു സന്യാസാശ്രമത്തിലേക്ക് ചെന്ന അവൾക്ക് അവിടെ അഭയം ലഭിച്ചു.പിന്നീട് അവളുടെ മകൻ ഒരു ഫ്രാൻസിസ്കൻ സന്യാസിയായി മാറി.സന്യാസാശ്രമത്തിൽ പ്രവേശിച്ചിട്ടും ജഡത്തിന്റെ പ്രലോഭനങ്ങളെ മറികടക്കാൻ മാർഗരറ്റ് ഏറെ ബുദ്ധിമുട്ടി.

എന്നാൽ ദൈവകരുണയിലാശ്രയിച്ച അവൾ ഒരു ഫ്രാൻസിസ്കൻ വൈദികന്റെ അടുക്കൽ കുമ്പസാരിക്കുകയും, കുമ്പസാരക്കാരന്റെ ആത്മീയ നിർദ്ദേശമനുസരിക്കുകയും,ചെറിയ ഒരു കുടിലിൽ തപസും കണ്ണീരും പ്രാർത്ഥനയുമടങ്ങിയ ഏകാന്ത ജീവിതം നയിക്കുകയും ചെയ്തു.1277ൽ സന്യാസവസ്ത്രം ലഭിച്ച അവൾ പിന്നീടുള്ള ജീവിതം മുഴുവൻ പ്രാർത്ഥനയ്ക്കും പരിഹാരത്തിനുമായി ചെലവഴിച്ചു.രാവും പകലും അവൾ അവളുടെ പാപങ്ങളെ ഓർത്ത് കരഞ്ഞു, പലപ്പോഴും കരച്ചിൽ അവളുടെ ശബ്ദത്തെ ഞെരുക്കുകയും അവളുടെ ശബ്ദത്തെ തടസപ്പെടുത്തുകയും ചെയ്തു.മാർഗരറ്റിനെ വീണ്ടും വീഴ്ത്താൻ സാത്താൻ എല്ലാ കുതന്ത്രങ്ങളും കെണിയും ഉപയോഗിച്ചു, പക്ഷേ പ്രാർത്ഥനയും മരണവും എളിമയും വഴി അവൾ അവനെ എതിർത്തു.

പിന്നീട് ദൈവം അവളിലൂടെ നിരവധി അത്ഭുതങ്ങൾ പ്രവർത്തിച്ചു. രോഗികളെ സുഖപ്പെടുത്തുകയും , മരിച്ചുപോയ ഒരു കുട്ടിയെ ഉയിർപ്പിക്കുകയും, പിശാചുക്കളെ പുറത്താക്കുകയും ചെയ്തു. ഒടുവിൽ, 23 വർഷത്തെ കഠിനമായ തപസ്സിനുശേഷം, അവളുടെ ജീവിതത്തിന്റെ 50-ാം വർഷത്തിൽ, 1297 ഫെബ്രുവരി 22-ന്, ദൈവം അവളെ നിത്യസമ്മാനത്തിനായി വിളിച്ചു.1728-ൽ ബനഡിക്ട് പതിമൂന്നാമൻ മാർപാപ്പ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഇന്നും അഴുകാതെയിരിക്കുന്ന അവളുടെ ഭൗതികശരീരം കോർട്ടോണയിലെ അവളുടെ പേരിലുള്ള ദേവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു.പലപ്പോഴും മനോഹരമായ സുഗന്ധം അതിൽനിന്ന് പുറപ്പെടുന്നതായി പറയപ്പെടുന്നു.

ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team

ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/saint-margaret-of-cortona/

https://www.catholic.org/saints/saint.php?saint_id=234

https://www.roman-catholic-saints.com/saint-margaret-of-cortona.html

https://youtu.be/chpacOL7LU8

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

വിശുദ്ധ ബിബിയാന – December 02

വിശുദ്ധ ബിബിയാന December 02 ലേഖകൻ: ബ്രദർ ജെറിൻ PDM - Ruha Mount Media Team എ.ഡി നാലാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന വി.ബിബിയാനയുടെ മാതാപിതാക്കളായിരുന്ന ഫ്ലാവിയനും ഡഫ്രോസയും ക്രിസ്തുവിശ്വാസികളും രക്തസാക്ഷികളുമായിരുന്നു.റോമൻ പടയാളിയായിരുന്ന ഫ്ലാവിയൻ ക്രിസ്തുവിശ്വാസത്തെപ്രതി...

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111