അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വിശുദ്ധ ടുനീഷ്യയിലെ കാർത്തേജിൽ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്.439-ല്‍ ഗോത്രവർഗ രാജാവായ ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.ജോലിയുടെ ഇടവേളകൾ വിശുദ്ധ പ്രാര്‍ത്ഥനക്കും, ആത്മീയ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനുമായി വിനിയോഗിച്ചു.ഉപവാസവും പ്രാർത്ഥനയും വഴിയായി സ്വന്തം ആത്മാവിനെ പുഷ്ടിപ്പെടുത്തിയ അവളുടെ ഭക്ഷണം ദൈവവചനമായിരുന്നു.അവളുടെ സമയനിഷ്ഠയിലും, ആത്മാര്‍ത്ഥതയിലും ആകൃഷ്ടനായ വിശുദ്ധയുടെ ഉടമസ്ഥന്‍ ഒരിക്കല്‍ ഒരു യാത്രയ്ക്ക് വിശുദ്ധയേയും കൂടെ കൂട്ടി. യാത്രയ്ക്കിടയിൽ വിഗ്രഹാരാധകരുടെ ഒരു ഉത്സവത്തില്‍ പങ്കെടുക്കുന്നതിനായി അവളുടെ ഉടമസ്ഥൻ പോയപ്പോൾ താന്‍ വെറുക്കുന്ന വിഗ്രഹാരാധകരുടെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ജൂലിയ അതിൽനിന്ന് മാറിനിന്നു.
വിഗ്രഹാരാധകരുടെ നേതാവായിരുന്ന ഫെലിക്സ് എന്നയാൾ
തങ്ങളുടെ ദൈവത്തെ പരസ്യമായി അധിക്ഷേപിക്കുന്ന ജൂലിയ ഒരു ക്രിസ്ത്യാനിയാണെന്ന് കണ്ടെത്തി.വിശുദ്ധയുടെ ഉടമസ്ഥനോട് അവളെ വിട്ടുതരാനായി അയാൾ ആവശ്യപ്പെട്ടെങ്കിലും അവളുടെ വിശ്വസ്തത വിലമതിക്കാനാവത്തതായതിനാൽ അദ്ദേഹം അതിന് സമ്മതിച്ചില്ല. എന്നാൽ ഉടമസ്ഥൻ മയക്കത്തിലായപ്പോൾ അയാൾ വിശുദ്ധയെ വിഗ്രഹങ്ങൾക്ക് ബലിയർപ്പിക്കുവാൻ നിർബന്ധിക്കുകയും, അവൾ അത് നിരസിച്ചപ്പോൾ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയിലെ മുടി വലിച്ചു പറിക്കുകയും, കുരിശിലേറ്റി കൊലപ്പെടുത്തുകയും ചെയ്തു.ഗോര്‍ഗോണ്‍ ദ്വീപിലെ കുറച്ച് സന്യാസിമാർ വിശുദ്ധയുടെ മൃതദേഹം പിന്നീട് സംസ്കരിച്ചു.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholic.org/saints/saint.php?saint_id=362
https://www.newmanministry.com/saints/saint-julia
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount