റൂഹാ മൗണ്ട്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ക്രിസ്തുമസിന് വൻ ഭീകരാക്രമണം ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബ്രിട്ടീഷ് ടാബ്ലോയിഡ് ന്യൂസ് പേപ്പറായ ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ കാര്യം പുറത്തുവന്നിരിക്കുന്നത്. ഇത്തരത്തിൽ ഭീകരാക്രമണം നടത്തുന്നതിനായി യുവാക്കളെ ചാവേറുകളായി സമൂഹ മാധ്യമമായ ടിക് ടോകിലൂടെ റിക്രൂട്ട് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ക്രിസ്തുമസിനെതിരെയും ക്രിസ്ത്യാനികൾക്കെതിരെയും വിദ്വേഷപ്രചരണം ഉൾക്കൊള്ളുന്ന ചെറുവീഡിയോകൾ ടിക് ടോകിലൂടെ പ്രചരിപ്പിച്ചുകൊണ്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ചാവേറുകളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതെന്ന് ‘ദി സണ്‍’ റിപ്പോർട്ട് ചെയ്യുന്നു.ആയിരക്കണക്കിന് അക്കൗണ്ടുകളിലൂടെയാണ് ഇത്തരത്തിൽ വിദ്വേഷപ്രചരണം നടന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തുമസ് കാഫിറുകളുടേയും കുരിശു യുദ്ധക്കാരുടേയും ആഘോഷമാണെന്നും അവര്‍ ‘അള്ളാഹു’വില്‍ വിശ്വസിക്കുന്നില്ലെന്നും, പുണ്യപ്പെട്ടതിനെ അവര്‍ കളിയാക്കുകയാണെന്നും, അവര്‍ സാത്താന്റെ അടിമകളാണെന്നുമാണ് ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയിൽ പറയുന്നത്.
കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളും ക്രിസ്തുമസ് ചന്തകളും ഉൾപ്പെട്ട വീഡിയോ കാണിച്ചുകൊണ്ട് “കാഫിറുകളുടെ രക്തം ചിന്തുവാന്‍ അള്ളാഹുവിന്റെ പോരാളി സ്വയം തയ്യാറാവുക” എന്ന സന്ദേശങ്ങളും വീഡിയോകളിലൂടെ പ്രചരിക്കുന്നു. സാധാരണക്കാരെപ്പോലെ ആൾക്കൂട്ടത്തിനിടയിൽ കയറി ചാവേർ ആക്രമണങ്ങൾ നടത്തുവാനും സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനം നടത്തി ആളുകളെ നശിപ്പിക്കുകയും ആളുകളിൽ ഭീതി ഉളവാക്കുകയും ചെയ്യുവാൻ ഈ വീഡിയോകൾ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നു.
18 മാസങ്ങളായി സജീവമായിരിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അക്കൗണ്ടിലൂടെയാണ് ഈ വീഡിയോകളും അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഈ തീവ്രവാദ ചിന്താഗതികൾക്കെതിരെയും ഭീകര പ്രവർത്തനങ്ങൾക്കെതിരെയും ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടിയിരിക്കുന്നു.