Saturday, April 13, 2024

ക്രിസ്തുമസ് തലേന്നു പ്രാചീന ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി തുർക്കി സർക്കാർ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

റൂഹാ മൗണ്ട്: തുർക്കിയിൽ പ്രാചീന ക്രൈസ്തവ ദേവാലയം മോസ്‌ക്കാക്കി മാറ്റി തുർക്കി സർക്കാരിന്റെ നീചമായ നടപടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് നടത്തിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷമാണ് ‘ഹാഗിയ സോഫിയ’ എന്ന പേരുള്ള (ഇസ്താംബൂളിലെ ഹാഗിയ സോഫിയയല്ല) ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയതെന്ന് ഗ്രീക്ക് സിറ്റി ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ദേവാലയമായിരുന്നു ഇത്.

അറ്റകുറ്റപ്പണികൾക്ക് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ഡിസംബർ 24) തുർക്കിയുടെ മതകാര്യ വകുപ്പ് അധ്യക്ഷൻ അലി എർബാസ് നേതൃത്വം നൽകിയ പ്രാർത്ഥനയോടു കൂടിയാണ് ആരാധനാലയം മുസ്ലിം വിശ്വാസികൾക്ക് വിട്ടുനൽകിയത്. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയ ക്രൈസ്തവ ദേവാലയം കഴിഞ്ഞവർഷം മുസ്ലിം ആരാധനാലയമായി തുറന്നു നൽകിയതിനെ പറ്റി അലി എർബാസ് ചടങ്ങില്‍ പരാമർശിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തങ്ങള്‍ ബാൾക്കൻ രാജ്യങ്ങൾ സന്ദർശിച്ചുവെന്നും മസ്ജിദും മിനാരവും എവിടെ കണ്ടാലും സന്തോഷമാണെന്നും ഇപ്പോൾ എഡിർനിലെ ഹാഗിയ സോഫിയ മോസ്ക്കാക്കി തുറക്കുകയാണെന്നും അലി എർബാസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം, ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയമായിരിന്ന ഹാഗിയ സോഫിയ ദേവാലയം തുർക്കി പ്രസിഡന്റ് തയിബ് എർദോഗൻ മുൻകൈയെടുത്താണ് മോസ്കാക്കി മാറ്റിയത്. തുർക്കിയുടെ നടപടിയിൽ ക്രൈസ്തവ നേതാക്കന്മാരും, അന്താരാഷ്ട്ര സംഘടനകളും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും നിരവധി ക്രൈസ്തവ ദേവാലയങ്ങളാണ് തുർക്കി മോസ്ക്കാക്കി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എഡിർനിലെ ക്രൈസ്തവ ദേവാലയം മോസ്ക്കാക്കി മാറ്റിയത്. തീവ്ര ഇസ്ലാമിക വിശ്വാസിയായ ഏർദോഗന്റെ നേതൃത്വത്തിലുള്ള ഭരണകൂടം രാജ്യത്തെ ന്യൂനപക്ഷങ്ങളായ ക്രൈസ്തവരെ രണ്ടാം തരം പൗരന്മാരെ പോലെയാണ് കണക്കാക്കുന്നതെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്. 0.2 ശതമാനം മാത്രമാണ് തുർക്കിയിലെ ക്രൈസ്തവ ജനസംഖ്യ.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111