Saturday, April 13, 2024

ക്രിസ്ത്യാനികളുടെ സഹായമായ മാതാവ് – May 24

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

1453ൽ ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൽ പിടിച്ചടക്കിയതിനു പിന്നാലെ തൊട്ടടുത്ത നൂറ്റാണ്ടിൽ റോമും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിടിച്ചടക്കുന്നതിനായി ആക്രമണം ആരംഭിച്ചു.ക്രിസ്ത്യാനികളുടെ നാശത്തിന് കാരണമാകാവുന്ന ഈ വിപത്ത് മനസിലാക്കിയ അന്നത്തെ മാർപാപ്പയായ പീയൂസ് അഞ്ചാമൻ ‘Holy league’ എന്ന പേരിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഒരു സംയുക്തസേന
രൂപീകരിക്കുകയും തുർക്കികളുടെ ആക്രമണത്തെ തടയുന്നതിന് ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.ഡോൺ യുവാൻ എന്ന ഓസ്ട്രിയൻ പടനായകന്റെ കീഴിൽ അണിനിരന്ന ഹോളി ലീഗ് സഖ്യം, തങ്ങളുടെ പടക്കപ്പലുകളിൽ കുരിശടയാളവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും ഉയർത്തിക്കെട്ടി.പടയാളികൾ വെഞ്ചരിച്ച ജപമാലകൾ ധരിച്ചു.1571 ഒക്ടോബർ 7ന് ഗ്രീസിന്റെ തീരത്തുള്ള ലെപാന്റോ കടലിടുക്കിൽ ഓട്ടോമൻ സൈന്യം ആക്രമണം തുടങ്ങി. യൂറോപ്പിലെങ്ങും ജപമാല പ്രദക്ഷിണങ്ങളും മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുള്ള പ്രാർത്ഥനകളും നടത്താൻ അഞ്ചാം പീയൂസ് മാർപാപ്പ ആഹ്വാനം ചെയ്തു.അതുവരെ തുർക്കികൾക്ക് അനുകൂലമായി വീശിയ കാറ്റ് പൊടുന്നനെ പ്രതികൂലമായി വീശിത്തുടങ്ങി.ഒട്ടോമാൻ സൈന്യത്തിന്റെ താളം തെറ്റി.ഈ അവസരം മുതലെടുത്ത് ഹോളി ലീഗ് സഖ്യം തുർക്കികളെ ആക്രമിച്ച് കീഴ്പ്പെടുത്തി. ഈ വലിയ വിജയത്തിന് നന്ദി സൂചകമായി അഞ്ചാം പീയൂസ് പാപ്പാ ഒക്ടോബർ 7 ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളായി പ്രഖ്യാപിച്ചു. പിന്നീട് 1814 May 24ആം തീയതി ഏഴാം പീയൂസ് പാപ്പാ നെപ്പോളിയന്റെ തടവിൽനിന്ന് മോചിതനായി റോമിൽ തിരിച്ചെത്തിയപ്പോൾ പാപ്പാ ഈ തിരുനാൾ May 24ആം തീയതി ആഘോഷിക്കാൻ തീരുമാനിച്ചു. ആദ്യം തിരുനാൾ ആഘോഷിച്ചിരുന്ന ഒക്ടോബർ 7ആം തീയതി പരി. ജപമാല രാജ്ഞിയുടെ തിരുനാൾ ആക്കി പാപ്പാ പുന:ക്രമീകരിച്ചു.
വി. ഡോൺ ബോസ്കോയ്ക്ക് ഉണ്ടായ ഒരു ദർശനത്തെ തുടർന്ന് വിശുദ്ധനും സലേഷ്യൻ സഭാംഗങ്ങളും ക്രിസ്ത്യാനികളുടെ സഹായമായ മാതാവിനോട് മാധ്യസ്ഥം അപേക്ഷിക്കുന്നതിന് വലിയ പ്രചാരം നൽകിയിരുന്നു.ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ മാധ്യസ്ഥം എക്കാലവും കത്തോലിക്കാസഭയ്ക്ക് വലിയ സംരക്ഷണമാണ്.

ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/resource/55428/mary-help-of-christians

https://www.livingwithchrist.africa/news/feast-of-mary-help-of-christians/467

https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D

PDM Ruha Mount

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111