റൂഹാ മൗണ്ട്: ക്രൈസ്തവ ലോകത്തെ വാർത്തകൾ വേഗത്തിൽ അറിയുവാൻ കാവൽ ഗോപുരം ന്യൂസ്. കത്തോലിക്കാ സഭയെയും ക്രൈസ്തവ വിശ്വാസങ്ങളെയും സഭാ തലവന്മാരെയും പുരോഹിതരെയും സന്യസ്തരെയും മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുവാൻ ഗൂഢ നീക്കങ്ങൾ നടത്തുകയും ചെയ്യുന്ന കാലഘട്ടമാണ് ഇന്നുള്ളത്.
മാധ്യമങ്ങളിൽ തങ്ങളുടെ ചില പ്രത്യേക അജണ്ടകൾ നടപ്പാക്കുവാൻ പലരും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. അങ്ങനെയുള്ളവരുടെ ഏറ്റവും ആദ്യത്തെ അജണ്ട കത്തോലിക്കാ സഭയെ പൊതുസമൂഹത്തിൽ കരിവാരിത്തേക്കുക എന്നുള്ളത് തന്നെയാണ് എന്ന് ഈ അടുത്ത കാലങ്ങളിലെ മാധ്യങ്ങളുടെ പ്രവർത്തനങ്ങളിൽ നിന്നും വ്യക്തമാണ്. സിനിമകളിലാണെങ്കിൽ തുടരെത്തുടരെയാണ് കത്തോലിക്കാസഭയെയും ക്രൈസ്‌തവ വിശ്വാസങ്ങളെയും അവഹേളിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം മാധ്യമ പ്രവർത്തനങ്ങൾക്കും മാധ്യമ അജണ്ടകൾക്കുമെതിരെ ശക്തമായി പ്രവർത്തിക്കുവാനും ക്രൈസ്തവ ലോകത്തെ വാർത്തകൾ സത്യസന്ധമായി അറിയുവാനും KG NEWS നിങ്ങളെ സഹായിക്കും.
KG ന്യൂസിന്റെ വാർത്തകൾ അറിയുവാൻ kavalgopuram.org എന്ന വെബ്സൈറ്റും, Kaval Gopuram യൂട്യൂബ് ചാനലും, www.facebook.com/kavalgopuram എന്ന ഫേസ്ബുക്ക് പേജും സന്ദർശിക്കുക.