റൂഹാ മൗണ്ട്: നിക്കരാഗ്വേയിലെ സ്വേച്ഛാധിപതി ഡാനിയൽ ഒർട്ടേഗയെ വിമർശിച്ചു എന്ന പേരിൽ മെത്രാനെ 26 വര്‍ഷത്തെ തടവിന് വിധിച്ച് നിക്കരാഗ്വൻ ഭരണകൂടം. ഓരോ ദിവസവും പോകുന്തോറും ക്രൈസ്തവർക്കുനേരെയുള്ള ക്രൂരത ആവർത്തിക്കുകയാണ് ഭരണകൂടം. സമാനതകളില്ലാത്ത കിരാത ഭരണം നടത്തുന്ന ഒർട്ടെഗ ഗവൺമെന്റ് കഴിഞ്ഞ ദിവസം 3 വൈദികരേയും വൈദിക വിദ്യാർത്ഥികളെയും 10 വർഷത്തെ തടവിന് വിധിച്ചിരുന്നു. സ്വേച്ഛാധിപതി ഡാനിയൽ ഒർട്ടേഗയുടെ ഭരണത്തിൻകീഴിൽ നിരന്തരമായി ഒട്ടേറെ മെത്രാന്മാരെയും നിരവധി വൈദികരെയും നിരവധി കത്തോലിക്കാ നേതാക്കളെയും തടങ്കലിൽ വയ്ക്കുകയും തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കത്തോലിക്കാ റേഡിയോ, ടെലിവിഷൻ സ്റ്റേഷനുകൾ അടച്ചുപൂട്ടിയും ആലംബഹീനരായ അനേകര്‍ക്ക് താങ്ങായി നിലക്കൊണ്ട മിഷ്ണറീസ് ഓഫ് ചാരിറ്റി ഉൾപ്പെടെയുള്ള സന്യാസ സമൂഹങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കിയും കുപ്രസിദ്ധി നേടിയവരാണ് നിലവിലെ നിക്കരാഗ്വേ ഭരണകൂടം.