Wednesday, February 21, 2024

ക്രൈസ്തവ സഭാ സമൂഹങ്ങൾ തമ്മിലുള്ള ഐക്യമില്ലായ്മ നാശത്തിനോ ? ഫാ. സേവ്യർ ഖാൻ വട്ടായിൽ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

അട്ടപ്പാടി: ക്രൈസ്തവ സഭകൾ തമ്മിൽ ഐക്യം ഇല്ലായ്മ, സഭാ സമൂഹങ്ങൾ തമ്മിൽ ഭിന്നിപ്പ് ഇതെല്ലാം ക്രൈസ്തവരെ നാശത്തിലേയ്ക്ക് നയിക്കുന്നു എന്നും അതിനാൽ ക്രൈസ്തവർ തമ്മിൽ തമ്മിൽ വിശാലാടിസ്ഥാനത്തിൽ ഐക്യത്തിൽ വരണമെന്നും അട്ടപ്പാടിയിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ഫേസ്ബുക്കിലൂടെ നൽകിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ക്രൈസ്തവ ഐക്യം അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ആയിരിക്കുന്നത് എന്നാണ് വട്ടായിലച്ചൻ തന്റെ സന്ദേശത്തിലൂടെ പറയുന്നത്. കുറച്ച് കാലം മുൻപ് വരെ സഭയിലുണ്ടായിരുന്ന ഐക്യമെല്ലാം ഇന്ന് നഷ്ടപ്പെട്ടതായും അച്ചൻ തന്റെ സന്ദേശത്തിലൂടെ സൂചിപ്പിക്കുന്നു.

ഇന്ന് നമ്മുടെ ഈ കേരളത്തിൽ ക്രൈസ്തവ സഭാ സമൂഹം അന്യം നിന്നുപോകുന്ന സാഹചര്യത്തിലേയ്ക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ചില സംഘടിത ശക്തികൾ സഭാസമൂഹങ്ങളെ ചിതറിക്കാനും, സഭാ സമൂഹങ്ങളെ നിർമാർജനം ചെയ്യാനും, എണ്ണത്തിൽ കുറയ്ക്കാനും, സഭയുടെ ശക്തി ക്ഷയിപ്പിക്കാനും വേണ്ടി ഗൂഢമായ നീക്കങ്ങൾ പലവിധത്തിൽ നടത്തിവരുന്നു. ഇതിനായി ആന്റി എക്ലേസിയൽ മൂവ്മെൻറ്സ് ഇന്ന് ലോകത്തിൽ പ്രവർത്തന നിരതമാണ്. അതിനാൽ ഇനി ഒട്ടും വൈകാതെ വിശാലാടിസ്ഥാനത്തിൽ നമ്മുടെ അനാവശ്യമായ കാര്യങ്ങളെല്ലാം മാറ്റിവെച്ച് ക്രൈസ്തവ സഭകളുടെ ഐക്യം ലക്ഷ്യമാക്കി നീങ്ങണമെന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ വ്യക്തമാക്കി.

എത്രയും വേഗം ക്രൈസ്തവ സഭകളുടെ ഇടയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സുദൃഢമായ ഐക്യം സംജാതമാകണം. അതിനുവേണ്ടി എല്ലാവരും ഒത്തൊരുമിച്ച് പരിശ്രമിക്കണമെന്നും പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുമ്പോൾ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും വിശ്വാസത്തിനുവേണ്ടി ഒരുമിച്ച് നിലകൊള്ളണമെന്നും, ഒരുമിച്ച് ശബ്ദമുയർത്തണമെന്നും, ഒരുമിച്ച് ഐക്യത്തിൽ മുന്നേറണമെന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ ആവശ്യപ്പെട്ടു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111