എ.ഡി 877ൽ ഫ്രാൻസിലെ ഒരു പ്രഭുവിന്റെ മകനായി ജനിച്ച വി.ഓഡോ തന്റെ പ്രാഥമിക വിദ്യാഭ്യാസം അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലാണ് നടത്തിയത്. തുടർന്നുള്ള പഠനം ഒക്സേറിലെ റെമിജിയൂസിന്റെ കീഴിലായിരുന്നു. പിന്നീട് ക്ലൂണി ആശ്രമത്തിന്റെ സ്ഥാപകനായ വാ.ബർണോയുമായി പരിചയപ്പെട്ട വിശുദ്ധൻ ക്ലൂണി സഭയിൽ ചേർന്ന് ഒരു സന്യാസിയായി മാറി.927ൽ മഠാധിപനായിരുന്ന വാ.ബെർണോയ്ക്ക് ശേഷം അടുത്ത മഠാധിപനായി തെരഞ്ഞെടുക്കപ്പെട്ട വിശുദ്ധൻ ആശ്രമങ്ങളിൽ ബെന്ഡിക്റ്റൻ നിയമാവലി കർശനമായി പാലിക്കപ്പെടുന്നതിനുള്ള നീക്കങ്ങൾ നടത്തി. തീക്ഷ്ണത നഷ്ടപ്പെട്ട ആശ്രമങ്ങളെ വീണ്ടെടുക്കുന്നതിനായി ജോൺ പതിനാറാമൻ പാപ്പ ആശ്രമങ്ങളുടെ നവീകരണചുമതല വിശുദ്ധനെ ഏല്പിച്ചു.1000ലധികം സമൂഹങ്ങൾ വിശുദ്ധന്റെ സ്വാധീനത്താൽ നവീകരിക്കപ്പെട്ടു.’ആശ്രമങ്ങളുടെ പുനഃസ്ഥാപകൻ’ എന്ന് വിശുദ്ധൻ അറിയപ്പെടുന്നു.രാജാക്കന്മാർ തമ്മിലുള്ള സംഘർഷങ്ങളിൽ സമാധാനസന്ധിക്കായി മാർപാപ്പ ഓഡോയെ അയച്ചിരുന്നു.942ൽ ഒരു യാത്രയ്ക്കിടെ വിശുദ്ധൻ രോഗബാധിതനാവുകയും മരണമടയുകയും ചെയ്തു.
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.loyolapress.com/catholic-resources/saints/saints-stories-for-all-ages/saint-odo-of-cluny
https://www.ewtn.com/catholicism/library/st-odo-of-cluny-5871
http://www.pravachakasabdam.com/index.php/site/news/3209
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount