യേശുവിന്റെ കുരിശുമരണത്തിനും ഉയിർപ്പിനും സാക്ഷ്യം വഹിച്ച വിശുദ്ധയാണ് വി. മറിയം.ക്ലെയോഫോസിന്റെ ഭാര്യയും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയുമായ ഈ വിശുദ്ധയെപ്പറ്റിയുള്ള നിരവധി പരാമർശങ്ങൾ സുവിശേഷങ്ങളിലുണ്ട്.
ബൈബിളില്‍ യേശുവിന്റെ കുരിശുമരണം വിവരിക്കുന്ന സന്ദര്‍ഭങ്ങളില്‍ ക്ലെയോഫോസിന്റെ ഭാര്യയായ മറിയത്തെ പറ്റി പറയുന്നുണ്ട്. ”ഈശോയുടെ കുരിശിന്റെ സമീപം അവിടുത്തെ അമ്മയും മാതൃസഹോദരിയും ക്ലെയോഫോസിന്റെ ഭാര്യയായ മറിയവും മഗ്ദലനാമറിയവും നിന്നിരുന്നു. ” (യോഹന്നാന്‍ 19:25)
ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ കുറെ സ്‌ത്രീകളും നിന്നിരുന്നു. മഗ്‌ദലേന മറിയ വും യോസേയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.
(മര്‍ക്കോസ് 15 : 40)
ഗലീലിയില്‍നിന്ന് യേശുവിനെ അനുഗമിച്ചവരും അവനു ശുശ്രൂഷ ചെയ്‌തിരുന്നവരുമായ അനേകം സ്‌ത്രീകള്‍ അകലെ ഇക്കാര്യങ്ങള്‍ നോക്കിക്കൊണ്ടു നിന്നിരുന്നു.
അക്കൂട്ടത്തില്‍ മഗ്‌ദലേനമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദീപുത്രന്‍മാരുടെ അമ്മയും ഉണ്ടായിരുന്നു.
(മത്താ 27 : 55-56)
മര്‍ക്കോസിന്റെ സുവിശേഷം 16-ാം അധ്യായം ഒന്നാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു. സാബത്ത് കഴിഞ്ഞപ്പോള്‍ മഗ്‌ദലേന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും സലോമിയും അവനെ അഭിഷേകം ചെയ്യുന്നതിനുവേണ്ടി സുഗന്‌ധദ്രവ്യങ്ങള്‍ വാങ്ങി.
പിന്നീട് യേശുവിനെ അടക്കിയിരുന്ന കല്ലറയില്‍ ഇവര്‍ എത്തിയപ്പോള്‍ കല്ലറ തുറന്നുകിടന്നതായും അതില്‍ യേശുവിന്റെ ശരീരം ഇല്ലായിരുന്നതായും കാണപ്പെട്ടു.” ഈശോമിശിഹായുടെ ഉയര്‍പ്പിന് ആദ്യ സാക്ഷികളായവരില്‍ ഈ മറിയവും ഉണ്ടായിരുന്നുവെന്ന് ഈ വാക്യത്തില്‍ നിന്നു മനസിലാക്കാം.
മറിയത്തിന്റെ ഭർത്താവായ ക്ലെയോഫാസ് യൗസേപ്പിതാവിന്റെ സഹോദരനായിരുന്നു എന്നും, അതിൻപ്രകാരമാണ് യേശുവിന്റെ യാക്കോബും ജോസഫും യേശുവിന്റെ സഹോദരന്മാരാകുന്നതും എന്നൊക്കെയുള്ള നിരവധി അഭിപ്രായങ്ങൾ യേശുവുമായുള്ള ഈ വിശുദ്ധയുടെ ബന്ധത്തെ സംബന്ധിച്ചുണ്ട്. യേശുവിന്റെ മരണശേഷം മറിയം സ്‌പെയിനിലേക്ക് പ്രേഷിതപ്രവര്‍ത്തനത്തിനായി പോകുകയും ഒട്ടെറെ പേരെ യേശുവിന്റെ അനുയായികളാക്കി മാറ്റുകയും ചെയ്തു. സ്‌പെയിനില്‍ വച്ചു തന്നെ മറിയം മരിച്ചു. യേശുവിനെയും തന്റെ മക്കളായ യൗസേപ്പ്, യാക്കോബ് തുടങ്ങിയവരെയും മടിയില്‍ വച്ചിരിക്കുന്ന വി. മറിയത്തിന്റെ ചിത്രം വളരെ പ്രശസ്തമാണ്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
ഈ വിശുദ്ധയെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.ewtn.com/catholicism/library/mary-of-cleophas-1080
CHILDREN OF ST. MARY CLEOPHAS (PART I) ST. JAMES THE LESS
https://www.newadvent.org/cathen/09748b.htm
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount