Saturday, April 20, 2024

കൺസെപ്ഷൻ ആബി

Must read

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

കാൻസാസിലുള്ള മിസ്സോറിയിലെ 150 വർഷം പഴക്കമുള്ള ഒരു ബെനഡിക്റ്റൈൻ ആശ്രമമാണ് കൺസെപ്ഷൻ ആബി. 1873-ൽ സ്വിറ്റ്സർലൻഡിലുള്ള ഏംഗൽബെർഗ് ആബിയുടെ പുത്രസഹജമായ ഒരു ആശ്രമമായാണ് ഇത് സ്ഥാപിതമായത്. വിശുദ്ധ ബെനഡിക്റ്റിന്റെ നിയമങ്ങൾ അനുസരിച്ച് പ്രാർത്ഥനയിലും പ്രവർത്തനത്തിലും, അങ്ങനെ “എല്ലാ കാര്യങ്ങളിലും ദൈവം മഹത്വപ്പെടേണ്ടതിന്” അവർ ശുഷ്രൂഷ ചെയ്യുന്നു.

അമേരിക്കയിലെ ഐറിഷ്-ജർമൻ കുടിയേറ്റ മേഖലയാണ് കാൻസാസിലെ മിസ്സോറി. അവിടെ വിശ്വാസം പ്രഘോഷിക്കപ്പെടുകയും വളർച്ചപ്രാപിക്കുകയും വേണം എന്ന ആഗ്രഹത്തോടെ അമേരിക്കൻ-ഐറിഷ് മിഷനറിയായ ഫാദർ ജെയിംസ് പവർ, പല സന്യാസ സമൂഹങ്ങളെ അങ്ങോട്ട് ക്ഷണിച്ചു. അനേകർ സന്നദ്ധരായെങ്കിലും അതിനായി ദൈവം തിരഞ്ഞെടുത്തത് ഏംഗൽബെർഗ് ആബിയിലെ ബെനഡിക്റ്റൈൻ സന്യാസിമാരെയാണ്. അങ്ങനെ 1873, ജനുവരി 7 ന് അവിടെനിന്നും 2 സന്യാസിമാരെ, ഫാദർ ഫ്രോവിൻ കോൺറാഡിനെയും അദ്ദേഹത്തിന്റെ നോവിസ് മാസ്റ്ററായിരുന്ന ഫാദർ അഡെൽഹെം ഒഡെർമാറ്റിനെയും വടക്കുപടിഞ്ഞാറൻ മിസ്സോറിയിലേക്ക് അവർ ആയ്ച്ചു. പ്രാദേശിക ദേവാലയങ്ങളിൽ വികാരിമാരായി സേവനം ആരംഭിച്ച അവരുടെ ശുശ്രൂഷകൾ അനേകരെ ക്രിസ്തുവിലേക്ക് ആകർഷിക്കാൻ ഇടയായത് സന്യാസ സമൂഹത്തിന്റെ വളർച്ചക്ക് കാരണമായി. അങ്ങനെ 1881-ൽ, കൺസെപ്ഷന് ആശ്രമ പദവി ലഭിക്കുകയും ഫ്രോവിനച്ചനെ ആശ്രമാധിപനായി നിയമിക്കുകയും ചെയ്തു. വിശുദ്ധ ബെനഡിക്റ്റിന്റെ താപസ ചൈതന്യം ഉൾക്കൊണ്ടു ജീവിച്ച ഈ സമൂഹം ക്രിസ്തുവിന് പൂർണമായി തങ്ങളെത്തന്നെ സമർപ്പിച്ചു.

സഭയെ പടുത്തുയർത്താനും ശക്തിപ്പെടുത്താനുമായി പലവിധ മേഖലകളിൽ കൺസെപ്ഷൻ ആബിയിലെ സന്യാസിമാർ ശുശ്രൂഷ ചെയ്തുവരുന്നു. ബെനഡിക്റ്റൈൻ സന്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ രൂപതയിലെ വൈദിക വിദ്യാർത്ഥികളുടെ പരിശീലനത്തിനായി കൺസെപ്ഷൻ സെമിനാരി കോളേജും, അതിഥികളെ സ്വീകരിച്ചു ശുശ്രൂഷ ചെയ്യുന്നതിനായി ആബി ഗസ്റ്റ് സെന്ററും, സുവിശേഷ പ്രാഘോഷണത്തിനും ക്രിസ്തീയ ജീവിതം പങ്കുവെക്കുന്നതിനുമായി നവമാധ്യമ ശുശ്രൂഷയുമാണ് സന്യാസിമാർ ചെയ്യുന്നത്. വൈദീകരായ സന്യാസിമാരിൽ പലരും ഇടവക വൈദീകരായും, പ്രാദേശിക കോളേജുകളിൽ ക്യാമ്പസ് മിനിസ്ട്രിയിലും, ആശുപത്രി – ജയിൽ ചാപ്ലെയിൻമാരായും, സന്യാസിനി സമൂഹങ്ങളുടെ ചാപ്ലിൻമാരായും ശുശ്രൂഷ ചെയ്യുന്നുണ്ട്. അവിടെ കടന്നുവരുന്ന വിശ്വാസികൾക്കായി ധ്യാനങ്ങളും, യൂത്ത് പ്രോഗ്രാമുകളും മറ്റനവധി മിഷൻ പ്രവർത്തനങ്ങളും സന്യാസിമാരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

ബെനഡിക്റ്റൈൻ സന്യാസപാരമ്പര്യത്തിൽ പ്രാർത്ഥനക്കും ശുശ്രൂഷക്കും തുല്യ പ്രാധാന്യമാണ് ഉള്ളത്. വിശുദ്ധ ബലിയർപ്പണത്തിനും ദിവ്യകാരുണ്യ ആരാധനക്കും യാമപ്രാർത്ഥനകൾ അർപ്പിക്കുന്നതിനുമായി ദിവസത്തിൽ ആറ് തവണ അവർ ഒത്തുകൂടും. “ഓറ എത് ലബോറ” എന്ന വി. ബെനഡിക്ടിന്റെ ആപ്തവാക്യം അനുസരിച്ച് പ്രാർത്ഥനയുടെയും ജോലിയുടെയും താളം കൺസെപ്ഷൻ ആബിയിലെ സന്യാസ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. കൺസെപ്ഷൻ ആബിയുടെ പത്താമത്തെ ആശ്രമാധിപനായ ആബട്ട് ബെനഡിക്ട് നീനൻ OSB യുടെ നേതൃത്വത്തിൽ ഈ സന്യാസഭവനം ലോകത്തിൽ ക്രിസ്തുവിന്റെ സുവിശേഷമായി മാറുന്നു.

More articles

Latest article

അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം.

റൂഹാ മൗണ്ട്: അട്ടപ്പാടി റൂഹാ മൗണ്ടിൽ ദൈവവിളി ധ്യാനം നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട സാംസൺ മണ്ണൂർ അച്ചനും PDM ബ്രദേഴ്സും ധ്യാനത്തിന് നേതൃത്വം നൽകുന്നു. 2024 മെയ് 03 വെള്ളിയാഴ്ച വൈകിട്ട് 06:00 മണിയ്ക്ക്...

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111