ക്രിസ്തുവിന് മുൻപുള്ള കാലം മുതലേ ഇസ്രായേലിലെ കാർമൽമലയിൽ സന്യാസികൾ താമസിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.എന്നാൽ പതിമൂന്നാം നൂറ്റാണ്ടിലാണ് ‘കർമ്മലീത്ത സഭ’ എന്ന സന്യാസസമൂഹമായി കാർമൽ മലയിലെ ഈ സന്യാസികൾ അംഗീകരിക്കപ്പെടുന്നത്.1274ലാണ് കർമലീത്ത സഭയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിക്കുന്നത്. പരി. അമ്മയോട് പ്രത്യേക ഭക്തിയുണ്ടായിരുന്ന ഈ സന്യാസികൾ മാതാവിന്റെ നാമത്തിലുള്ള ഒരു പള്ളി അവിടെ നിർമിച്ചിരുന്നു.1251ൽ, അന്ന് കർമലീത്ത സഭയുടെ നേതൃസ്ഥാനത്തുണ്ടായിരുന്ന വി.സൈമൺ സ്റ്റോക്കിന് മാതാവ് പ്രത്യക്ഷപ്പെട്ട് ഉത്തരീയം നൽകുകയും, അത് ധരിച്ച് മരിക്കുന്നവർ നരകത്തിനിരയാവില്ലെന്നുള്ള വാഗ്ദാനം നൽകുകയും ചെയ്തു എന്നാണ് കർമലീത്ത സഭയുടെ പാരമ്പര്യം.ഉത്തരീയ ഭക്തി അനേകം വിശുദ്ധരും മാർപാപ്പമാരും പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കർമ്മലമാതാവിന്റെ തിരുനാൾ കർമലീത്തസഭയുടെ സ്ഥാപനത്തിന്റെ ഓർമദിവസമായിട്ടാണ് ആദ്യം ആചരിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് ആഗോളസഭയുടെ ഒരു തിരുനാളായി മാറി.1332-ല്‍ ‘കാര്‍മ്മലിലെ പരിശുദ്ധ മാതാവിന്റെ തിരുനാള്‍’ കര്‍മ്മലീത്ത സന്യാസിമാര്‍ക്കിടയില്‍ സ്ഥാപിതമാവുകയും പിന്നീട് 1726-ല്‍ ബെനഡിക്ട് പതിമൂന്നാമന്‍ ഈ തിരുനാളിനെ ആഗോള കത്തോലിക്കാ സഭയുടേ തിരുനാളാക്കി മാറ്റുകയും ചെയ്തു.
കടപ്പാട് : പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1918
https://www.catholicnewsagency.com/resource/55429/our-lady-of-mount-carmel
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount