1070-ല്‍ സ്പെയിനിലെ മാഡ്രിഡിലെ ഒരു ദരിദ്രകർഷക കുടുംബത്തിൽ ജനിച്ച വിശുദ്ധ ഇസിദോർ ധനികനായ ജോണ്‍ ഡി വെര്‍ഗാസ് എന്ന ഒരു വ്യക്തിയുടെ കൃഷിതോട്ടത്തിലെ ദിവസ ജോലിക്കാരനായിരുന്നു. വിശുദ്ധന്റെ ഭാര്യയായ മരിയ ഡി ലാ കബെസാ ഒരു പുണ്യവതിയായ സ്ത്രീയായിരുന്നു. പിൽക്കാലത്ത് മരിയയും വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടു.ലളിതജീവിതം നയിച്ചിരുന്ന വി. ഇസിദോർ കാരുണ്യത്തിന്റേയും, വിശ്വാസത്തിന്റേയും ഒരു മാതൃകയായിരുന്നു.ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുക, ഒഴിവു സമയങ്ങളില്‍ ദേവാലയങ്ങള്‍ സന്ദര്‍ശിക്കുക, തന്റെ ഭക്ഷണം പാവപ്പെട്ടവരുമായി പങ്ക് വെക്കുക തുടങ്ങിയവ വിശുദ്ധന്റെ പതിവായിരുന്നു.ദിവസവും വി.കുർബാനയിൽ പങ്കെടുത്തതിനുശേഷം മാത്രം ജോലി ആരംഭിച്ചിരുന്ന വിശുദ്ധനെ സഹജോലിക്കാർ പലപ്പോഴും വിമർശിക്കുമായിരുന്നു.ചെറിയ പ്രവര്‍ത്തികൾ മാത്രമേ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ കഴിയുകയുള്ളൂ. വിശുദ്ധന്‍ ഏതെങ്കിലും രൂപത ഭരിച്ചിരുന്ന മെത്രാനോ, അല്ലെങ്കില്‍ തന്റെ വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച രക്തസാക്ഷിയോ അല്ലായിരുന്നു. വയലുകളിലും, തോട്ടങ്ങളിലും ദൈവത്തെ ശരിയായ വിധത്തില്‍ സേവിച്ച ഒരു ദൈവഭക്തനായിരുന്നു വിശുദ്ധ ഇസിദോര്‍.1130-ലാണ് വിശുദ്ധന്‍ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിക്കുന്നത്.ഇസിദോറിന്റെ മരണശേഷം ഭാര്യ മരിയ താപസജീവിതം നയിച്ചുപോന്നു.കർഷകരുടെ മധ്യസ്ഥനായാണ് വിശുദ്ധൻ വണങ്ങപ്പെടുന്നത്.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/st-isidore-474
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount