റൂഹാ മൗണ്ട്: ഗർഭച്ഛിദ്ര നിയമങ്ങൾ വിപുലമാക്കാനുള്ള നീക്കത്തിനെതിരെ ഐറിഷ് ജനത തെരുവിലിറങ്ങി പ്രതിഷേധം അറിയിച്ചു. ജീവന്റെ മഹത്വം പ്രഘോഷിക്കാൻ അയർലണ്ടിന്റെ നാനാഭാഗത്തു നിന്നും ജനം തലസ്ഥാന നഗരമായ ഡബ്ലിനിൽ എത്തി. മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി.
അയർലൻഡിലെ പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘്രേപാ ലൈഫ് കാംപെയി’ന്റെ നേതൃത്വത്തിൽ ഡബ്ലിനിലെ സെന്റ് സ്റ്റീഫൻസ് ഗ്രീനിൽനിന്ന് ലെയിൻസ്റ്റർ ഹൗസിലേക്കായിരുന്നു മാർച്ച്.അയർലണ്ടിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ലഭ്യമായ ഗർഭച്ഛിദ്രത്തിന്റെ സാധ്യതകൾ വീണ്ടും വിപുലപ്പെടുത്തുന്നതിനുള്ള നീക്കമാണ് നടന്നുവരുന്നത് ഈ സാഹചര്യത്തിലാണ് ഇത്തവണത്തെ മാർച്ച് ഫോർ ലൈഫ് നടത്തപ്പെട്ടത്. ഗർഭച്ഛിദ്രനിയമത്തെ ഇത്രയധികം നിസാരവത്കരിക്കുന്നതിൽ സർക്കാരിനെ വിമർശിച്ചുകൊണ്ട് നിരവധി പ്രമുഖർ മാർച്ചിനെ അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി.
ഗർഭച്ഛിദ്രം നിയമവിധേയമാക്കിയ 2019 മുതൽ 2022വരെ 20,000ൽപ്പരം കുഞ്ഞുങ്ങൾ അമ്മമാരുടെ ഉദരത്തിൽവെച്ച് അരുംകൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് അയർലണ്ടിനെ സംബന്ധിച്ചിടത്തോളം വലിയ ദുരന്തമാണ്.