Saturday, April 13, 2024

ജീവന് വിലയില്ലാത്ത ഭാരതമോ ?. 24 ആഴ്ചവരെയുള്ള ഭ്രൂണഹത്യ ബിൽ പാസാക്കി രാജ്യസഭ.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പാലക്കാട്: നിയമപരമായി ഭ്രൂണഹത്യ നടത്തുന്നതിനുള്ള സമയം 20 ആഴ്ചയില്‍ നിന്നും 24 ആഴ്ചയായി നീട്ടിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി.കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ അവതരിപ്പിച്ച ഭേദഗതി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യസഭ പാസ്സാക്കിയത്. 1971-ലെ എം.ടി.പി നിയമപ്രകാരം 20 ആഴ്ചവരെയുള്ള ഗർഭഛിദ്രത്തിന് മാത്രമേ നിയമപരമായ അനുവാദമുണ്ടായിരുന്നുള്ളു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിര്‍ദ്ദേശത്തെ തള്ളിയാണ് രാജ്യസഭ ബില്‍ പാസ്സാക്കിയിരിക്കുന്നത്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമാക്കിയാണ് ഭേദഗതിയെന്നു പറയുന്നുണ്ടെങ്കിലും, പ്രത്യേക വിഭാഗങ്ങളേതെന്ന് പറയാതെ അത് സംസ്ഥാനങ്ങളുടെ നിര്‍വചനത്തിനായി വിട്ടിരിക്കുകയാണ്.

ഗൈനക്കോളജിസ്റ്റ് അസോസിയേഷന്‍, ബന്ധപ്പെട്ട സന്നദ്ധ സംഘടനകള്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ബില്‍ രൂപംകൊണ്ടതെന്നാണ് ഹര്‍ഷ് വര്‍ദ്ധന്‍ രാജ്യസഭയില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘവുമായും, എത്തിക്സ് കമ്മിറ്റിയുമായും ചര്‍ച്ച നടത്തിയെന്നും, വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കഴിഞ്ഞ വര്‍ഷം ലോകസഭ ഈ ബില്ലിന് പൂര്‍ണ്ണ അംഗീകാരം നല്‍കിയതെന്നും ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. വൈകല്യമുള്ള ഭ്രൂണങ്ങളുടെ കാര്യത്തില്‍ 24 ആഴ്ചകള്‍ക്ക് ശേഷം അബോര്‍ഷന്‍ അനുവദിക്കണമോ എന്ന് നിശ്ചയിക്കുവാന്‍ സംസ്ഥാന തല മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുവാനുള്ള നിര്‍ദ്ദേശവും ബില്ലിലുണ്ട്.

നിലവിലെ നിയമമനുസരിച്ച് ഗര്‍ഭധാരണത്തിനു ശേഷം 12 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യക്ക് ഒരു ഡോക്ടറിന്റേയും നിർദ്ദേശവും, 12 മുതല്‍ 20 ആഴ്ചകള്‍ വരേയുള്ള ഭ്രൂണഹത്യക്ക് 2 ഡോക്ടര്‍മാരുടേയും നിർദ്ദേശവും ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയനുസരിച്ച് 20 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യ ഒരു ഡോക്ടറിന്റെ നിർദ്ദേശപ്രകാരവും, 20 മുതല്‍ 24 ആഴ്ചകള്‍ വരെയുള്ള ഭ്രൂണഹത്യകള്‍ (പ്രത്യേക സാഹചര്യങ്ങളില്‍) രണ്ടു ഡോക്ടര്‍മാരുടെ നിർദ്ദേശപ്രകാരവും നടത്താവുന്നതാണ്. അതേസമയം ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഈ ഭേദഗതി സ്ത്രീകളുടെ അന്തസ്സിനേയും, അവകാശങ്ങളേയും സംരക്ഷിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നതെങ്കിലും ഭാരതം ഗർഭഛിദ്രത്തിലൂടെ കുഞ്ഞുങ്ങളുടെ കുരുതികളമായി മാറുമെന്നാണ് പ്രോലൈഫ് പ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നത്. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നേരത്തെ ആരംഭിച്ച ഓൺലൈൻ പെറ്റിഷനിൽ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. ദേശീയ മെത്രാൻ സമിതിയും രാജ്യത്തെ പ്രോലൈഫ് പ്രവര്‍ത്തകരും ഉയർത്തിയ ശക്തമായ എതിർപ്പിനെ വകവെയ്ക്കാതെയാണ് ബില്‍ രാജ്യസഭ പാസ്സാക്കിയിരിക്കുന്നത്.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111