വി.യൗസേപ്പിന്റെ സഹോദരനായ ക്ലെയോപ്പാസിന്റെ മകനായിരുന്ന വി.ശിമയോന്റെ അമ്മ പരി. കന്യകാമറിയത്തിന്റെ ഒരു സഹോദരിയായിരുന്നു. ഇത്തരത്തിൽ യേശുക്രിസ്തുവുമായി രക്തബന്ധമുണ്ടായിരുന്ന ഈ വിശുദ്ധൻ പന്തക്കുസ്താദിനത്തിൽ ശ്ലീഹന്മാരോടും പരി.കന്യകാമറിയത്തോടുമൊപ്പം പരിശുദ്ധാത്മാവിനെ സ്വീകരിച്ചവരിൽ ഒരാളാണ്. ജെറുസലേമിലെ മെത്രാൻ ആയിരുന്ന വിശുദ്ധ ചെറിയ യാക്കോബിന്റെ രക്തസാക്ഷിത്വത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരൻ കൂടിയായിരുന്ന ഈ വിശുദ്ധൻ ജെറുസലേമിലെ രണ്ടാമത്തെ മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടു.എ.ഡി 66ൽ വി. പത്രോസും വി.പൗലോസും രക്തസാക്ഷിത്വം വരിക്കുമ്പോഴും, പിന്നീട് യൂദയായിൽ ആഭ്യന്തര യുദ്ധം നടക്കുമ്പോഴും സഭയെ നയിച്ചിരുന്നത് ഈ വിശുദ്ധനായിരുന്നു. തുടർന്ന് ട്രാജന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ ഗവര്‍ണറായിരുന്ന അറ്റിക്കൂസ് വിശുദ്ധനെ ‘ഒരു ക്രിസ്ത്യാനിയും, യേശുവുമായി രക്തബന്ധമുള്ളവനെന്നും’ പറഞ്ഞ് കുറ്റം ചുമത്തി തടവിലാക്കി.എ.ഡി 107ൽ തന്റെ 120 മത്തെ വയസ്സില്‍ ധൈര്യത്തോടും സന്തോഷത്തോടും കൂടി കുരിശു മരണം ഏറ്റുവാങ്ങിയ ഈ വിശുദ്ധൻ അപ്പസ്തോലിക കാലഘട്ടത്തിന്റെ ആദ്യ നാളുകളില്‍ തന്നെ രക്തസാക്ഷിത്വം വരിച്ചവരിൽ ഒരാളാണ്.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/781
https://www.catholicnewsagency.com/saint/st-simon-151
https://www.newmanministry.com/saints/saint-simon-of-jerusalem
http://traditionalcatholic.net/Tradition/Calendar/02-18.html
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount