A.D 1185ൽ ജെറുസലേമിൽ യഹൂദ മാതാപിതാക്കളിൽ നിന്ന് ജനിച്ച വിശുദ്ധൻ കർമലീത്ത സന്യാസസഭയിലെ ആദ്യകാല അംഗങ്ങളിൽ ഒരാളാണ്. വിശുദ്ധന്റെ ജനനത്തിനുമുൻപ് അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് പരിശുദ്ധ അമ്മയുടെ ഒരു ദർശനം ലഭിക്കുകയും വിശുദ്ധന്റെ ജനനത്തിന് ശേഷം അവർ മാമോദീസ സ്വീകരിക്കുകയും ചെയ്തു. ചെറുപ്പത്തിൽ തന്നെ ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധൻ, 18ആം വയസ്സിൽ തന്റെ ഇരട്ട സഹോദരനോടൊപ്പം കർമ്മല മലയിൽ താമസിച്ചിരിന്ന സന്യാസികളുടെ ഗണത്തില്‍ ചേർന്നു. ഈ കാലഘട്ടത്തിലാണ് കർമലീത്താസഭ രൂപം കൊള്ളുന്നതും കത്തോലിക്കാ സഭയിൽ ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതും.5 വർഷക്കാലം കർമ്മലമലയിൽ താപസജീവിതം നയിച്ച വിശുദ്ധന് കർത്താവിന്റെ ദർശനം ലഭിക്കുകയും സിസിലിയിലേക്ക് സുവിശേഷപ്രഘോഷണത്തിനായി പോകാനുള്ള ദൗത്യം ഏൽപ്പിക്കപ്പെടുകയും ചെയ്തു. തന്റെ സുവിശേഷപ്രഘോഷണത്തിലൂടെയും അനേകം യഹൂദരെ യേശുവിലേക്ക് കൊണ്ടുവന്ന വിശുദ്ധൻ, അത്ഭുതപ്രവർത്തനങ്ങളിലൂടെ പാപികളുടെ മാനസാന്തരവും സാധ്യമാക്കി.ഒരിക്കൽ ബേറെങ്കാരിയസ് എന്ന ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ അവിഹിതബന്ധത്തെപ്രതി വിശുദ്ധൻ ശാസിച്ചു. ഇതിന് പ്രതികാരമെന്നോണം അയാൾ ഒരു ഗുണ്ടാസംഘത്തോടൊപ്പം വന്ന് വിശുദ്ധനെ കുത്തിക്കൊലപ്പെടുത്തി.1220ലായിരുന്നു വിശുദ്ധന്റെ മരണം.
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1276
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount