ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ ജോസ് അച്ചനിലൂടെ ലഭിച്ച അനുഗ്രഹങ്ങൾ ഓർത്തെടുത്തു. ജോസ് അച്ചന് പ്രാർത്ഥനാശംസകൾ നേർന്നു. അതുപോലെ തന്നെ സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ പുതിയ ഡയറക്ടർ ആയ ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചൻ അച്ചനോടൊപ്പം മുൻപ് ശുശ്രൂഷ ചെയ്തിരുന്ന അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് ജോസ് അച്ചൻ ഏറ്റെടുത്തിരിക്കുന്ന പുതിയ ശുശ്രൂഷയായ ജഗദൽപൂർ രൂപതയിലെ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചാബ് മിഷനിൽ പ്രവർത്തിച്ച അനുഭവത്തിൽ സോജി അച്ചൻ പങ്കുവെച്ചു.
സിസ്റ്റർ ബെനീറ്റ CMC അച്ചന്റെ പുതിയ ശുശ്രൂഷ മേഖലയെക്കുറിച്ച് പങ്കുവച്ചു. തുടർന്ന് അച്ചന്റെ ശുശ്രൂഷകൾ എല്ലാം വലിയ അനുഗ്രഹമാകുവാൻ പ്രത്യേകം പ്രാർത്ഥിച്ചു. കൂടാതെ ബ്രദർ ഫ്രാൻസിസ് നിലമ്പൂർ, ബ്രദർ സാബു കാസർഗോഡ്, ബ്രദർ രാജു നെല്ലിക്കാമല എന്നിവർ അച്ചനോടൊപ്പം ശുശ്രൂഷ ചെയ്ത അനുഭവങ്ങൾ ഓർത്തെടുത്തു. അച്ചന്റെ എളിമയിലുള്ള ജീവിതം ഏതെല്ലാം വിധത്തിൽ സെഹിയോനും അവിടെ ഉള്ള ശുശ്രൂഷകർക്കും അച്ചന്റെ ശുശ്രൂഷാ കാലഘട്ടത്തിൽ സെഹിയോനിൽ വന്ന് പ്രാർത്ഥിച്ച ദൈവജനത്തിനും ദൈവാനുഗ്രഹമായി എന്ന് അവരുടെ ഓരോരുത്തരുടെയും വാക്കുകളിൽ നിന്നും വ്യക്തമായി.
ബഹുമാനപ്പെട്ട വട്ടായിലച്ചനും സോജി അച്ചനും ജോസ് അച്ചനും മറ്റെല്ലാ വൈദികരും ഈ സെഹിയോനും തമ്മിലുള്ള ബന്ധം ജീവിതകാലം മുഴുവൻ ഉണ്ടാവും എന്ന് ബഹുമാനപ്പെട്ട ജോസ് അച്ചൻ വ്യക്തമാക്കി. ഈ ബന്ധം ആജീവാനന്ദം നിലനിൽക്കുന്ന ഒരു ആത്മബന്ധം ആണെന്ന് വട്ടായിലച്ചൻ പറഞ്ഞുവെച്ചു.
അതുപോലെ തന്നെ ബഹുമാനപ്പെട്ട വൈദികരും, സിസ്റ്റേഴ്സും, സെഹിയോനും, കൽക്കുരിശുമലയും, PDM ഉം, ASJM ഉം തമ്മിലുള്ള അതിരില്ലാത്ത ഈ ആത്മബന്ധം കർത്താവിന്റെ തന്നെ പദ്ധതിയുടെ ഒരു വല്യ ഭാഗമായിരുന്നു എന്ന് വട്ടായിലച്ചൻ വ്യക്തമാക്കി.