1102ൽ ഫ്രാൻസിൽ ജനിച്ച സന്യാസിയും അജപാലകനുമായ വി. പത്രോസ് ബോന്നെവോക്സ് ആശ്രമത്തില്‍ ചേർന്ന് തന്റെ 20-മത്തെ വയസ്സില്‍ സന്യാസവസ്ത്രം സ്വീകരിച്ചു.
കഠിനമായ സന്യാസജീവിതവും പ്രാര്‍ത്ഥനയുമായി വിശുദ്ധന്‍ തന്റെ ജീവിതം മുന്നോട്ട് നീക്കി. വിറക് വെട്ടുക, നിലം ഉഴുക തുടങ്ങിയ അദ്ധ്വാനങ്ങളും, കൂടാതെ ഭക്തിപൂര്‍വ്വമായ പ്രാര്‍ത്ഥനകള്‍ എന്നിവ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
പച്ചിലയും കായ്കനികളും മാത്രം ഉള്‍പ്പെടുത്തി ദിവസത്തില്‍ ഒരു പ്രാവശ്യം ഭക്ഷണം കഴിക്കുക, നാല് മണിക്കൂര്‍ മാത്രം ഉറക്കം ഇതൊക്കെയായിരുന്നു വിശുദ്ധന്റെ ജീവിതരീതികള്‍. എല്ലാ സഹനങ്ങളും വിശുദ്ധന്‍ ഭക്തിയോടും സന്തോഷത്തോടും കൂടി സ്വീകരിച്ചു. 30 വയസ്സ് പ്രായമുള്ളപ്പോൾ വിശുദ്ധൻ ആശ്രമാധിപനായി നിയമിക്കപ്പെട്ടു.
1142-ല്‍ സാവോയിയിലെ നാടുവാഴി വിശുദ്ധനെ ടാരെന്‍ടൈസ് രൂപതയിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അധഃപതിച്ച അവസ്ഥയിലായിരുന്ന ആ രൂപത വിശുദ്ധന്റെ പ്രാർത്ഥനകളും പ്രവർത്തനവും വഴിയായി അഭിവൃദ്ധി പ്രാപിച്ചു.13 വർഷത്തെ ശുശ്രൂഷയ്ക്ക് ശേഷം 3 വർഷക്കാലത്തേയ്ക്ക് വിശുദ്ധൻ ഒരു സിസ്റ്റേര്‍ഷ്യന്‍ ആശ്രമത്തിൽ താപസജീവിതം നയിച്ചു.പിന്നീട്,പൂർവ്വാധികം ശക്തിയോടെ തിരിച്ചുവന്ന് അജപാലനം നടത്തിയ വിശുദ്ധൻ ദാനധര്‍മ്മങ്ങളും കാരുണ്യപ്രവര്‍ത്തികളും കൊണ്ട് തന്റെ ശുശ്രൂഷ തുടർന്നു. പ്രായാധിക്യത്തിലും താന്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം വിശുദ്ധന്‍ സുവിശേഷം പ്രഘോഷിച്ചു.1174ലായിരുന്നു വിശുദ്ധന്റെ മരണം.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1273
https://www.catholicnewsagency.com/saint/st-peter-of-tarantaise-bishop-470
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount