റൂഹാ മൗണ്ട്: അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ കീഴ്‌പ്പെടുത്തിയതിനെ ന്യായീകരിച്ചും ഭീകരതയെ വാനോളം പുകഴ്ത്തിയും മാധ്യമം പത്രം. ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ‘മാധ്യമം’ ദിനപത്രത്തില്‍ ഇന്നലെ വന്ന മുന്‍ പേജിലുള്ള വാര്‍ത്തയുടെ തലക്കെട്ട് ‘അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍’ എന്നായിരിന്നു. അവസാനത്തെ അമേരിക്കന്‍ സൈനികനും അഫ്ഗാനില്‍ നിന്ന് യാത്രയായതിനെ ആസ്പദമാക്കിയുള്ള വാര്‍ത്തയില്‍ എവിടെയും താലിബാനെ ഭീകരർ എന്ന് വിശേഷിപ്പിച്ചിട്ടില്ല. ലോകം മുഴുവൻ താലിബാന്റെ ഭീകരത കണ്ടുകൊണ്ടിരിക്കുമ്പോൾ കേരളത്തിലെ ഒരു മലയാളം പത്രത്തിന്റെ അവസ്ഥയാണിത്. ഇതുകൊണ്ടുതന്നെയാണ് കേരളത്തിലും ഭീകരർ വളരുന്നുണ്ടെന്ന് പലരും ആവർത്തിക്കുന്നത്.
മുൻപ് താലിബാൻ പോരാളികൾ എന്നാണ് താലിബാൻ ഭീകരരെ മാധ്യമം പത്രം വിശേഷിപ്പിച്ചത്. ലോകം മുഴുവനും ഒന്നിച്ച് താലിബാൻ ഭീകരതയെ എതിർക്കുമ്പോൾ കേരളത്തിലെ മാധ്യമം പത്രം കാണിക്കുന്ന തീവ്രവാദ നിലപാടിനെതിരെ പ്രതിഷേധം കനക്കുകയാണ്. താലിബാനികളെ പിന്തുണയ്ക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ ‘മാധ്യമം’ പത്രം ഇനി വായിക്കില്ലെന്ന നിലപാടുമായി നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്.