റൂഹാ മൗണ്ട്: അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ ഭീകരർ പിടിച്ചെടുത്തതിനെത്തുടർന്ന് അഫ്ഗാനിലെ സ്ഥിതിഗതികൾ പരിതാപകരമെന്ന് അഫ്ഗാനിൽ നിന്നും ഇന്ത്യൻ വംശജനായ ജെസ്യൂട്ട് വൈദികന്റെ സന്ദേശം. രാജ്യത്തെ സമാധാന അന്തരീക്ഷം മുഴുവനായും കുഴഞ്ഞുമറിയുന്ന ദയനീയ സ്ഥിതിയാണ് ഉള്ളതെന്ന് വൈദികൻ തന്റെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നു.
താലിബാൻ ഭരണം സമാധാനപരമെന്ന് കേരളത്തിൽ ഇരുന്നുവരെ താലിബാനെ സപ്പോർട്ട് ചെയ്തുപറയുന്നവർ അവിടുത്തെ ദയനീയ അവസ്ഥ കണ്ണുതുറന്നു കാണണം. സമാധാനപരമായ ഭരണമെങ്കിൽ എന്തിനാണ് ആളുകൾ ജീവനുവേണ്ടി നെട്ടോട്ടമോടുന്നത്. ഇസ്‌ലാമിക തീവ്രവാദ ഭരണമാണ് താലിബാന്റെ ലക്ഷ്യമെന്ന് അവിടുന്നുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.
വിവിധ സേവന രംഗങ്ങളിൽ പ്രവർത്തിച്ചിരുന്ന വൈദികർ തുടങ്ങി പലരും അവരുടെ ശുശ്രൂഷകളും മറ്റുപ്രവർത്തനങ്ങളും നിർത്തിവെച്ച് അവരായിരിക്കുന്ന ഭവനങ്ങളിൽ കഴിയുകയാണ്. രാജ്യം അത്രയും വലിയ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. താലിബാൻ ഇസ്ലാമിക ഭീകരരെ ഭയന്ന് മുസ്ലിം സമുദായത്തിൽപ്പെട്ടവർവരെ നാടുവിടുന്നെങ്കിൽ അവിടുത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ ചിന്തിക്കേണ്ടതുണ്ടോ?.