തൊഴിലിന്റെ വിശുദ്ധിക്കുള്ള ഉത്തമമാതൃകയാണ് ഈശോയുടെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിതാവ്.തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നതിലൂടെ തൊഴിൽ ചെയ്തുള്ള ജീവിതത്തിന്റെ മഹത്വത്തെ തന്നെയാണ് കത്തോലിക്കാ സഭ എടുത്തുകാട്ടുന്നത്.ദൈവത്തിലുള്ള അചഞ്ചലമായ പ്രത്യാശയാണ് വി. യൗസേപ്പിനെ നയിച്ചിരുന്നത്. ആകാശത്തിലെ പറവകളെ പോറ്റുകയും വയലിലെ ലില്ലികളെ അലങ്കരിക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്‍റെ പൈതൃക പരിപാലനയില്‍ പരിപൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചുകൊണ്ട് അദ്ധ്വാനപൂര്‍ണ്ണവും ക്ലേശഭൂയിഷ്ഠവുമായ ജീവിതം അദ്ദേഹം നയിച്ചു. മനുഷ്യന്‍റെ പരിത്രാണകർമത്തില്‍ തൊഴിലിനു ശ്രദ്ധേയമായ സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്.
കമ്മ്യൂണിസ്റ്റ് ഭരണകൂടം മെയ് ഒന്നാം തീയതി തൊഴിലാളിദിനമാക്കിയതിന് പിന്നാലെയാണ് 1955ൽ പന്ത്രണ്ടാം പാപ്പ മെയ് ഒന്നാം തീയതി തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ പിതാവിന്റെ തിരുനാളായി പ്രഖ്യാപിച്ചത്. ദൈവത്തിന്റെ സൃഷ്ടികർമ്മത്തിലുള്ള പങ്കാളിത്തമായി തൊഴിലിനെ കണക്കാക്കാം.ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്‌ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.
(ഉല്‍പത്തി 2 : 15) അധ്വാനിച്ച് ജീവിക്കുന്നതിനായി ദൈവം മനുഷ്യന് നൽകുന്ന കല്പനയാണ് ഈ വചനത്തിൽ നാം കാണുന്നത്.
ലേഖകൻ: ബ്രദർ ജെറിൻ PDM – Ruha Mount Media Team
കടപ്പാട് : പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/1223
https://www.catholicnewsagency.com/saint/feast-of-st-joseph-the-worker-471
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount