പാലക്കാട്: ക്രൈസ്‌തവ സഭയ്ക്കും, വൈദികർക്കും, ക്രിസ്ത്യാനികൾക്കുമെതിരെയുള്ള ആക്രമണങ്ങൾ പെരുകിവരുന്നു. ഈ കാലഘട്ടത്തിൽ ക്രിസ്ത്യാനി ആയതിന്റെ പേരിൽ കൊല്ലപ്പെട്ടവർ അനേകരാണ്. പീഢിപ്പിക്കപ്പടുന്നവർ അനേകരാണ്. ക്രൈസ്തവരെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് ഇസ്ലാമിക തീവ്രവാദികൾ. കഴിഞ്ഞ ദിവസം ഗയാനയിൽ വിശുദ്ധ കുർബാന അർപ്പിക്കുകയായിരുന്ന ബിഷപ്പ് ഫ്രാൻസിസിനെ കുർബാന മധ്യേ മാനസിക രോഗിയായ ഒരാൾ ആക്രമിച്ചു. ആക്രമിക്കാൻ കുർബാന നടക്കുന്ന സ്ഥലം മാത്രം കണ്ടെത്തി വന്നത് അദ്ദേഹം മാനസിക രോഗിയാണോ എന്ന കാര്യത്തിന് സംശയം ജനിപ്പിക്കുന്നതാണ്. വിശുദ്ധ കുർബാന അർപ്പിക്കുന്ന പള്ളിക്കുചുറ്റിലും അനേകം സ്ഥാപനങ്ങളും മറ്റും ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് അദ്ദേഹം അക്രമം അഴിച്ചുവിടാൻ വിശുദ്ധ കുർബാന നടക്കുന്നിടത്തേയ്ക്ക് എത്തി എന്നത് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ കാലഘട്ടത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ കണക്കിലെടുത്തൽ മാനസിക രോഗി എന്ന വേഷം കെട്ടി ക്രൈസ്തവ നിന്ദ മാത്രം ലക്ഷ്യം വച്ച് വന്നതായിരിക്കാനും സാധ്യത കൂടുതലാണ്. ഇത് തികച്ചും ആസൂത്രിതമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൂടാതെ പോർച്ചുഗലിൽ വിശുദ്ധ കുർബാന മദ്ധ്യേ ഒരാൾ പ്രസംഗപീഠത്തിനടുത്തേയ്ക്ക് ഓടിക്കയറി വിദ്വേഷ വാക്യങ്ങൾ വിളിച്ചുപറഞ്ഞു.
ഗയാനയിലും പോർച്ചുഗലിലുമായി ബിഷപ്പിനും വൈദികനുമെതിരെയാണ് അക്രമം നടന്നത്. ഓൺലൈനിലൂടെ വിശുദ്ധ കുർബാന അർപ്പിയ്‌ക്കുകയായിരുന്ന ബിഷപ്പിനെതിരെയാണ് അക്രമം നടന്നത്. ബിഷപ്പിനെതിരെ ആക്ഷേപങ്ങളുയർത്തിയ അക്രമിയുടെ കൈവശം മൂർച്ചയേറിയ ആയുധമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബിഷപ്പ് ആക്രമിക്കപ്പെട്ട വിവരം ഓൺലൈനിലൂടെയാണ് പുറം ലോകമറിഞ്ഞത്. ബിഷപ്പിനെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കയ്യിൽ കിടന്നിരുന്ന മോതിരവും മാലയും ബലം പ്രയോഗിച്ച് കൈവശമാക്കി. കൂടാതെ തക്‌സ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ആക്രമിയുടെ ചെയ്തികൾ ആരുടെയോ സ്വാതീനത്തിലെന്നപോലെ ആയിരുന്നു എന്നാണ് ബിഷപ്പ് വ്യക്തമാക്കിയത് .
ഇതിനു സമാനമായ സംഭവമാണ് പോർച്ചുഗലിലെ ദേവാലയത്തിലും നടന്നത്. കുർബാനക്കിടെ ഒരാൾ പ്രസംഗ പീഠത്തിലേക്ക് കയറി വൈദികനോട് കയർത്തുസംസാരിക്കുകയും ആഫ്രിക്കയിലുള്ള ക്രൈസ്തവ വിശ്വാസികൾക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ നടത്തുകയും ചെയ്തു. ഓൺലൈനായി വിശുദ്ധ കുർബാന സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഈ സംഭവങ്ങൾ അരങ്ങേറിയത്. വൈദികൻ പോലീസിനെ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി. പോലീസിനോട് താൻ രോഗിയാണെന്നും ലഹരി വസ്തുക്കൾക്കടിമയാണെന്നും പറഞ്ഞ അക്രമിയെ പോലീസ് വെറുതെ വിട്ടു.
ഈ സംഭവികാസങ്ങൾ എല്ലാം തികച്ചും ആസൂത്രിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം ഇതെല്ലാം ക്രൈസ്തവർക്കെതിരെയും ക്രൈസ്തവ ദേവാലയങ്ങൾക്കെതിരെയുമാണെന്നതിനാൽ ക്രൈസ്തവർ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉണർന്ന് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. പ്രവർത്തിക്കണം.