Wednesday, February 21, 2024

ദൈവകരുണയുടെ തിരുനാളിൽ ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ദേവാലയത്തിൽ ബലിയർപ്പിക്കും.

Must read

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

വത്തിക്കാൻ: ദൈവകരുണയുടെ തിരുനാൾ ദിനമായ ഞായറാഴ്ച (ഏപ്രിൽ 11) ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ ഫൗസ്റ്റീനയുടെയും, വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന റോമിലെ സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയത്തിൽ വിശുദ്ധ ബലി അർപ്പിക്കും. പൊതുജന പങ്കാളിത്തം ഒഴിവാക്കിയായിരിക്കും പ്രാദേശിക സമയം രാവിലെ 10.30നു വിശുദ്ധ കുര്‍ബാന നടക്കുക. ഇതിന്റെ തത്സമയ സംപ്രേക്ഷണം വിവിധ മാധ്യമങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്. റോമിന്റെ ഔദ്യോഗിക ദൈവകരുണയുടെ ദേവാലയമാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സമീപം നിലകൊള്ളുന്ന സാന്തോ സ്പിരിത്തോ ഇൻ സാസിയ ദേവാലയം.

ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായി വിശുദ്ധ ജോൺ പോൾ മാർപാപ്പയാണ് പ്രസ്തുത ദേവാലയത്തെ മാറ്റിയെടുത്തത്. 1995-ലെ ദൈവകരുണയുടെ തിരുനാൾ ദിനത്തില്‍ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പ സാന്തോ സ്പിരിത്തോ ദേവാലയം സന്ദർശിച്ചിരുന്നു. ആത്മീയവും, ഭൗതികവുമായ വിടുതൽ ലഭിക്കാനായി ദേവാലയത്തിനുള്ള പ്രാധാന്യത്തെപ്പറ്റി പാപ്പ അന്ന് എടുത്തു പറഞ്ഞിരുന്നു. ദേവാലയത്തോട് ചേർന്ന് തന്നെ ഒരു ആശുപത്രി കെട്ടിടവുമുണ്ട്. ശരീരത്തിന്റെയും, ആത്മാവിന്റെയും സൗഖ്യത്തിനായി ദീർഘനാളായി പ്രവർത്തിക്കുന്ന ആശുപത്രിക്ക് സമീപം പ്രാർത്ഥിക്കാൻ സാധിക്കുന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ജോൺ പോൾ പാപ്പ അന്ന് ചൂണ്ടിക്കാട്ടി.

വിശുദ്ധ ഫൗസ്റ്റീന അംഗമായിരിന്ന ‘ദി സിസ്റ്റേഴ്സ് ഓഫ് ഔർ ലേഡി ഓഫ് മേഴ്സി’ സന്യാസിനി സഭയിലെ അംഗങ്ങളാണ് ദേവാലയത്തിലെ അനുദിന പ്രാർത്ഥനകൾക്കും, വിവിധ ശുശ്രൂഷകള്‍ക്കും ക്രമീകരണം നടത്തുന്നത്. കൊറോണ മഹാമാരിയ്ക്ക് മുന്‍പ് വരെ എല്ലാ ദിവസവും കരുണ കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ധാരാളം വിശ്വാസികള്‍ ദേവാലയത്തില്‍ എത്തുമായിരിന്നു.

More articles

Latest article

മനുഷ്യജീവന് ഒരു വിലയുമില്ലേ ? ഈ നാട് വന്യമൃഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതോ?

അട്ടപ്പാടി: ഈ നാട് മൃഗങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലമാക്കി മാറ്റലാണോ ഭരണകൂടത്തിന്റെ ചുമതല. വന്യമൃഗ അക്രമങ്ങൾ ദിനം പ്രതി പെരുകിവരുന്നു. ദിനം പ്രതി മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നു. ദിനംപ്രതി കുടുംബങ്ങൾ അനാഥമാക്കപ്പെടുന്നു. പക്ഷെ അധികാരികൾ നോക്കുകുത്തികൾ......

അക്രമകാരികളായ വന്യജീവികളെ വെടിവച്ച് കൊല്ലണം : ജോസ് കെ മാണി.

നാട്ടിലിറങ്ങി മനുഷ്യജീവന് ഭീഷണി ആവുന്ന അക്രമകാരികളായ വന്യജീവികളെ വെടിവെച്ച് കൊല്ലണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. വെടിവെച്ച് കൊല്ലാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടെങ്കില്‍ അത് നടപ്പിലാക്കണം. ജനവാസ മേഖലകളിലിറങ്ങുന്ന...

ഭാരതത്തിലെ വിവാഹ സംസ്കാരം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ ഉയർത്തിക്കാട്ടി സുപ്രീം കോടതി.

പാശ്ചാത്യ സംസ്കാരമല്ല ഭാരതത്തിന്റെ വിവാഹ സംസ്കാരം എന്നും അത് സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി. വിവാഹിതരാകാതെ കുട്ടികളുണ്ടാകുന്ന പാശ്ചാത്യ മാതൃക പിന്തുടരാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച്...

പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ആരംഭിച്ചു.

പൂങ്കാവ്: പൂങ്കാവ് അഭിഷേകാഗ്നി കൺവെൻഷൻ ഇന്നലെ (2024 ഫെബ്രുവരി 04) ആരംഭിച്ചു. 05:30 ന് ജപമാലയോടെ കൺവെൻഷൻ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ബലിയർപ്പണവും വചന ശുശ്രൂഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111