1495ൽ പോർച്ചുഗലിൽ ജനിച്ച ഈ വിശുദ്ധൻ തന്റെ എട്ടാമത്തെ വയസ്സിൽ ഒരു ദൈവീക പ്രേരണയാലെന്നപോലെ മാതാപിതാക്കളെ ഉപേക്ഷിച്ച് ഒരു വൈദിനോടൊപ്പം ശുശ്രൂഷ ചെയ്യാൻ ഒളിച്ചോടി. ശുശ്രൂഷക്കായി ഗ്രാമങ്ങൾതോറും വൈദികനോടൊപ്പം സഞ്ചരിച്ച വിശുദ്ധൻ ഏറെ താമസിയാതെ രോഗിയായി. തുടർന്ന് ഒരു എസ്റ്റേറ്റ് ഉടമ അവനെ ശുശ്രൂഷിക്കുകയും പിന്നീട് ദത്തെടുക്കുകയും ചെയ്തു.തന്റെ ഇരുപത്തിയേഴാമത്തെ വയസ്സുവരെ ആ വീട്ടിൽ ഇടയജോലി ചെയ്ത വിശുദ്ധൻ പിന്നീട് അവിടെ നിന്ന് സ്പാനിഷ് സൈന്യത്തിൽ ചേരാനായി പുറപ്പെട്ടു. ഇക്കാലഘട്ടത്തിൽ അദ്ദേഹം കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു നയിച്ചത്. ഫ്രാൻസുമായുള്ള യുദ്ധത്തിൽ പങ്കെടുത്തതിനു ശേഷം അദ്ദേഹം വീണ്ടും ഇടയജോലി തേടിപ്പോയി.
ഇക്കാലഘട്ടത്തിൽ അദ്ദേഹത്തിന് ഉണ്ണിയേശുവിന്റെ ഒരു ദർശനം ലഭിച്ചു. ഉണ്ണിയേശു അദ്ദേഹത്തെ ദൈവത്തിന്റെ ജോൺ എന്ന് വിളിച്ചു. ആവിലായിലെ വിശുദ്ധ ജോണിന്റെ ഒരു പ്രഘോഷണവും അദ്ദേഹം കേൾക്കാനിടയായി. ഈ സംഭവങ്ങൾ അദ്ദേഹത്തെ മാറ്റിമറിച്ചു. വലിയ പാപബോധം അദ്ദേഹത്തിന് ലഭിച്ചു. ഒരു ഭ്രാന്തനെ പോലെ തന്നെ പാവങ്ങളെ ഓർത്ത് പശ്ചാത്തപിച്ച അദ്ദേഹത്തെ ആളുകൾ ഭ്രാന്താലയത്തിലാക്കി.
എന്നാൽ അവിടെ അദ്ദേഹം തന്റെ ഒരു പുതിയ ശുശ്രുഷ ആരംഭിച്ചു. എല്ലാവരാലും അവഗണിക്കപ്പെട്ടിരുന്ന രോഗികളെ അദ്ദേഹം ശുശ്രൂഷിച്ചു. പിന്നീട് അനേകം ആശുപത്രികൾ അദ്ദേഹം പണിയുകയും ചെയ്തു.1549ൽ ഗ്രനാഡയിലെ റോയൽ ആശുപത്രിയിലെ അടുക്കളയിൽ ഒരു തീപിടുത്തം ഉണ്ടായി. അനേകം രോഗികൾ ആ കെട്ടിടത്തിനകത്ത് കുടുങ്ങി. ഈ സമയം വിശുദ്ധൻ തന്റെ ജീവൻ പോലും പണയം വെച്ച് സധൈര്യം കെട്ടിടത്തിനകത്തേക്ക് കയറി എല്ലാ രോഗികളെയും രക്ഷിച്ചു. അനേകം ആതുരശുശ്രൂഷകൾ ചെയ്ത വിശുദ്ധൻ 1550ൽ തന്റെ 55ആം വയസ്സിൽ ന്യുമോണിയ ബാധിച്ച് മരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സഹായികള്‍ ഒരുമിച്ചു കൂടുകയും വിശുദ്ധ ജോണ്‍ കാണിച്ചു തന്ന ആതുരസേവനത്തിന്റെ പാതയിലൂടെ മുന്നേറുവാന്‍ തീരുമാനിച്ചു. 1572-ല്‍ പിയൂസ് അഞ്ചാമന്‍ പാപ്പാ അവരെ ‘ദൈവത്തിന്റെ വിശുദ്ധ യോഹന്നാന്റെ ആതുരസേവന സഹോദരന്‍മാര്‍’ (Hospitaller Brothers of St.John of God) എന്ന പേരില്‍ ഔദ്യോഗികമായി അംഗീകരിച്ചു.1572ൽ പീയൂസ് അഞ്ചാമൻ പാപ്പാ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
കടപ്പാട്:പ്രവാചകശബ്ദം
ഈ വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/889
https://www.catholic.org/saints/saint.php?saint_id=68
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount