പാലക്കാട്: പാലക്കാട് അഭിഷേകാഗ്നി കൺവെൻഷന്റെ മൂന്നാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. 04:30 ന് ജപമാലയോട് കൂടി ശുശ്രൂഷകൾ ആരംഭിച്ചു. വിശുദ്ധ കുർബായ്ക്ക് യാക്കര ഹോളി ട്രിനിറ്റി പള്ളി വികാരി ബഹുമാനപ്പെട്ട ബിജു പ്ലാത്തോട്ടത്തിൽ അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം പാലക്കാട് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് വചനസന്ദേശം നൽകി. അഭിവന്ദ്യ പിതാവ് പഞ്ചാബ് മിഷൻ ശുശ്രൂഷകളുമായി ബന്ധപ്പെട്ട തിരക്കിൽ നിന്ന് ഉച്ചയോടെ എത്തുകയും യാത്രകളുമായി ബന്ധപ്പെട്ട ക്ഷീണം ഉണ്ടെങ്കിലും അഭിവന്ദ്യ പിതാവ് അതൊന്നും ഗൗനിക്കാതെ തന്റെ കത്തീഡ്രലിൽ പള്ളിയിൽ നടത്തപ്പെടുന്ന കൺവെൻഷനിലേയ്ക്ക് ഓടിയെത്തുകയും ദൈവജനത്തെ കാണുകയും വചനസന്ദേശം നൽകുകയും ചെയ്തു. അഭിവന്ദ്യ പിതാവ് പഞ്ചാബിലെ ദൈവജനത്തിന്റെ ആഴത്തിലുള്ള വിശ്വാസത്തെ പ്രത്യേകം എടുത്തുപറഞ്ഞു.
തുടർന്നുള്ള വചന ശുശ്രൂഷയ്ക്ക് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. 09:30 ന് ആരാധനയോട് കൂടി മൂന്നാം ദിനത്തിലെ ശുശ്രൂഷകൾ സമാപിച്ചു. തുടർന്ന് സേവ്യർ ഖാൻ വട്ടായിലച്ചൻ ദൈവജനത്തിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിച്ചു.