അട്ടപ്പാടി: മാർച്ച് മാസത്തിലെ ആദ്യവെള്ളി കൺവെൻഷൻ ദൈവാനുഗ്രഹ നിറവിൽ ഇന്ന് (2023 മാർച്ച് 03) നടത്തപ്പെട്ടു. ആദ്യവെള്ളി കൺവെൻഷന് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നേതൃത്വം നൽകി. വട്ടായിലച്ചനൊപ്പം ബഹുമാനപ്പെട്ട സോജി ഓലിക്കൽ അച്ചനും, ജോമിസ് കൊടകശ്ശേരിൽ അച്ചനും, ആന്റണി നെടുംപുറത്ത് അച്ചനും, ക്രിസ്റ്റോ തെക്കാനത്ത് അച്ചനും, ടോം തുരുത്തേൽപറന്നോലിൽ അച്ചനും ശുശ്രൂഷകളിൽ സഹായിച്ചു.
രാവിലെ 08:00 മണിക്ക് ജപമാലയോട് കൂടി ആരംഭിച്ച ശുശ്രൂഷകൾ ഉച്ചയ്ക്ക് 02:00 മണിക്ക് പരിശുദ്ധ കുർബാനയുടെ ആരാധനയോട് കൂടി സമാപിച്ചു. ആദ്യവെള്ളി കൺവെൻഷൻ ശുശ്രൂഷയിൽ ദൈവസ്തുതിപ്പുകളൂം, വചനപ്രഘോഷണങ്ങളും, വിടുതൽ ശുശ്രൂഷകളും, വിശുദ്ധ കുർബാനയും, ആരാധനയും, പരീക്ഷ എഴുതാൻ പോകുന്ന കുട്ടികൾക്കുള്ള പ്രത്യേക ശുശൂഷകളും നടത്തപ്പെട്ടു. വിശുദ്ധ കുർബാനയ്ക്ക് ബഹുമാനപ്പെട്ട ജോസ് ആലയ്ക്കക്കുന്നേൽ അച്ചൻ മുഖ്യകാർമികത്വം വഹിച്ചു. സെഹിയോൻ ധ്യാനകേന്ദ്രത്തിന്റ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറി പുതിയ ശുശ്രൂഷക്കായ് പോകുന്ന ജോസ് അച്ചനുവേണ്ടി ആദ്യവെള്ളി കൺവെൻഷനിൽ പ്രത്യേകം പ്രാർത്ഥിച്ചു.