മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ യൗസേപ്പിതാവും മാതാവായ കന്യകാമറിയവും, ദൈവപുത്രന്റെ ജനനത്തിന് 40 ദിവസങ്ങൾക്ക് ശേഷം അവിടുത്തെ ദൈവാലയത്തിൽ കാഴ്ചവെച്ചതിന്റെ അനുസ്മരണമാണ് ഈ തിരുനാൾ.
എ.ഡി 350 മുതൽ ജെറുസലേമിൽ പ്രാദേശികമായി ഈ തിരുനാൾ ആഘോഷിച്ചിരുന്നു. ഇജീരിയ എന്ന സ്പാനിഷ് തീർഥാടകയുടെ നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു വിവരണത്തിൽനിന്നാണ് ഈ തിരുനാളിനെപ്പറ്റിയുള്ള ആദ്യ വിവരങ്ങൾ ലഭിക്കുന്നത്. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഹായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. യൂറോപ്പിൽ ക്രിസ്മസ് ആഘോഷങ്ങൾ ഔദ്യോഗികമായി അവസാനിക്കുന്നത് കാൻഡിൽ മാസ് ദിനത്തോടെയാണ്.
വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു
കടപ്പാട്: പ്രവാചകശബ്ദം
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://
https://udayton.edu/imri/mary/
http://www.pravachakasabdam.
https://chat.whatsapp.com/
PDM Ruha Mount