Friday, December 1, 2023

നീതിന്യായ വ്യവസ്ഥയെ താറടിക്കുന്ന മാധ്യമ ഇടപെടലുകൾക്കെതിരെ കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ

Must read

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

പാലക്കാട്: കഴിഞ്ഞ കുറച്ചുകാലങ്ങളായി ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്ക് നീതി വാങ്ങിക്കൊടുക്കാൻ എന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ കത്തോലിക്കാസഭയെക്കുറിച്ചും, സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണജീവിതത്തെകുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങളും ക്യാംപെയ്നിങ്ങുകളും നടക്കുന്നതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ നിക്ഷിപ്ത താല്പര്യങ്ങളുള്ളവരുടെ ആസൂത്രിതമായ ശ്രമങ്ങൾ ഉണ്ടെന്നുള്ളത് വ്യക്തമാണ്. ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്തകാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവും നിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാവുന്നതാണ്. ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും, സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ സഗൗരവം തുറന്നു കാണിക്കപ്പെടേണ്ടതും, നിയമ നടപടികൾക്ക് വിധേയമാക്കപ്പെടേണ്ടതുമാണ്. വിവിധ രീതികളിൽ കേരളസമൂഹത്തിന്റെ സ്വൈര്യ ജീവിതത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നവരും സമസ്ത മേഖലകളിലും ദുഷ്ടലാക്കോടെ ഇടപെട്ട് വെല്ലുവിളികൾ ഉയർത്തുന്നവരുമായ ചിലരുടെ കരങ്ങൾ ഇത്തരം സംഭവവികാസങ്ങൾക്ക് പിന്നിലുണ്ടെന്നുള്ളതിന് സൂചനകളുണ്ട്.

വർഗ്ഗീയ ധ്രുവീകരണത്തിനും ഇതര സമുദായ – മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് – സ്വർണ്ണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും, സുപ്രധാന സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾ പോലും നിയമവിരുദ്ധമായി കൈപ്പിടിയിലാക്കി ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന – നീതി ന്യായ വകുപ്പുകളും ആത്മാർത്ഥമായി ഇടപെടേണ്ടിയിരിക്കുന്നു.
രാജ്യത്തിന്റെ നിയമങ്ങൾക്കനുസരിച്ച് കുറ്റക്കാർ ശിക്ഷിക്കപ്പെടുകയും നീതി നടപ്പിലാക്കപ്പെടുകയും വേണം എന്ന നിലപാട് ഒരു ജനാധിപത്യ രാജ്യത്ത് അഭംഗുരം കാത്തുസൂക്ഷിക്കപ്പെടേണ്ട ഒന്നാണ്. നിയമത്തിന്റെ വഴിയിൽനിന്ന് വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും, സ്ഥാപിതതാത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും, കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്റെ ലക്ഷണങ്ങളാണ്. നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻ ആർക്കും സാധ്യമായ ഈ രാജ്യത്ത് കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്.

ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും തെറ്റിദ്ധാരണകൾ പടർത്തുകയും ചെയ്യുന്ന ഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തുന്നതോടൊപ്പം, ഇന്നത്തെ സാഹചര്യത്തിൽ നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാവുകയും വേണം.

More articles

Latest article

റെയിസിലെ വിശുദ്ധ മാക്സിമസ് – November 27

എ.ഡി അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. മാക്സിമസ് ഫ്രാൻസിലാണ് ജനിച്ചത്. ഇന്ദ്രിയനിഗ്രഹം, ആശയടക്കം, എളിമ തുടങ്ങിയ പുണ്യങ്ങൾ പരിശീലിച്ച് വളർന്ന മാക്സിമസിന്റെ ജീവിതം മാതൃകാപരമായിരുന്നു. തന്റെ ആഗ്രഹം പോലെ അദ്ദേഹം സമ്പത്തെല്ലാം ദാനം...

അലക്സാണ്ട്രിയായിലെ വിശുദ്ധ കാതറിന്‍ – November 25

എ.ഡി മൂന്നാം നൂറ്റാണ്ടിന്റെ അവസാനം ഈജിപ്തിലെ അലക്സാൻഡ്രിയായിൽ ഒരു പ്രഭുകുടുംബത്തിലോ രാജകുടുംബത്തിലോ ആണ് വി.കാതറിൻ ജനിച്ചത് എന്ന് കരുതപ്പെടുന്നു.വിശുദ്ധയെപ്പറ്റിയുള്ള ചരിത്രപരമായ തെളിവുകളില്ലെങ്കിലും പുരാതനകാലങ്ങളിലെ കുരിശുയുദ്ധങ്ങളിലൊക്കെ വിശുദ്ധയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചിരുന്നതായി കാണാം.വിജ്ഞാനദാഹിയായിരുന്ന വി.കാതറിൻ...

AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്നുമുതൽ…

റൂഹാ മൗണ്ട്: ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ AFCM ഗ്ലോബൽ അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ ഇന്ന് മുതൽ (2023 നവംബർ 23) ആരംഭിക്കുന്നു. നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ 2023 നവംബർ...

പരിശുദ്ധ കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് – November 21

പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം...

ഹോളി സ്പിരിറ്റ് ഈവനിംഗ് നൂറാം എപ്പിസോഡിലേയ്ക്ക്…

റൂഹാ മൗണ്ട്: 2021ഡിസംബറിൽ Fr. Xavier Khan Vattayil RM Tv എന്ന യൂട്യൂബ് ചാനലിലൂടെ ആരംഭിച്ച് ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിംഗ് ലൈവ് ശുശ്രൂഷ...

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-includes/functions.php on line 4675

Notice: ob_end_flush(): failed to send buffer of zlib output compression (0) in /home/ruhanews/public_html/wp-content/plugins/really-simple-ssl/class-mixed-content-fixer.php on line 111