നൈജീരിയ : വടക്കൻ നൈജീരിയയിലെ പാരിഷ് റെക്‌ടറിക്ക് കൊള്ളക്കാർ തീയിട്ടതിനെ തുടർന്ന് ഞായറാഴ്ച ഒരു കത്തോലിക്കാ പുരോഹിതൻ ചുട്ടുകൊല്ലപ്പെട്ടു.
നൈജീരിയയിലെ മിന്ന കത്തോലിക്കാ രൂപതയിൽ ജനുവരി 15 ന് സെന്റ് പീറ്റർ ആൻഡ് പോൾ കാത്തലിക് ചർച്ചിന്റെ കത്തിക്കരിഞ്ഞ ഇടവക കെട്ടിടത്തിൽ നിന്ന് ഫാദർ ഐസക് ആച്ചിയുടെ മൃതദേഹം കണ്ടെത്തി.
പുലർച്ചെ 3 മണിക്ക് കഫിൻ കോറോ ഗ്രാമത്തിലെ പുരോഹിതന്റെ വസതിയിൽ സായുധരായ കൊള്ളക്കാർ ആക്രമണം നടത്തിയതിനെത്തുടർന്നാണ് അദ്ദേഹം മരിച്ചത് .
ഫാ.ആച്ചി ,സെന്റ് പീറ്റർ & പോൾ കത്തോലിക്കാ പള്ളിയുടെയും ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന സ്ഥലത്തുവച്ചു തന്നെയാണ് അദ്ദേഹം മരിച്ചത്.ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) പ്രാദേശിക ശാഖയുടെ ചെയർമാനുമായിരുന്നു അദ്ദേഹം.
Courtesy:- Catholic News Agency
Rejeela