പ്ലേറ്റോ- നൈജീരിയ : ഇസ്ലാമിക തീവ്രവാദിയായ മുഹമ്മദ് ബുഹാരി ഭരിക്കുന്ന നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്ത് 30 ക്രൈസ്തവർ അതിക്രൂരമായി കൊല്ലപ്പെട്ടതായി നൈജീരിയയിൽ നിന്നുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ക്രൈസ്തവർ തിങ്ങിപ്പാർക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ഇസ്ലാമിക തീവ്രവാദികൾ കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തുകയായിരുന്നു. 30 പേർ തൽക്ഷണം കൊല്ലപ്പെട്ടു, അനേകം പേരേ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ചു തീവ്രവാദികളെ അറസ്റ്റ് ചെയ്തതായി പ്ലേറ്റ് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.