റൂഹാ മൗണ്ട്: എത്യോപ്യയിൽ നിന്നും ഞെട്ടിക്കുന്ന ഒരു റിപ്പോർട്ടാണ് ഇന്നലെ പുറത്തുവന്നത്. 300 ക്രൈസ്തവരെ ആണ് ഓഗസ്റ്റ് 18 ന് ഇസ്ലാമിക കലാപകാരികളാൽ ചുട്ടെരിയപ്പെട്ടത്. ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ ദിനംപ്രതി കൊല്ലപ്പെടുന്നത് അനേകം വിശ്വാസികൾ. ഈ ക്രൂരതയ്‌ക്കെതിരെ നടപടിയെടുക്കാതെ അന്താരാഷ്ട്ര സമൂഹം.
2021 ഓഗസ്റ്റ് 18 ന് നടത്തപ്പെട്ട കൂട്ടക്കൊലയുടെ വിവരങ്ങൾ പുറത്തുവന്നത് ഇന്നലെയാണ് (2021 ഓഗസ്റ്റ് 30). ‘എത്യോപ്യൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലാണ്’ ഈ കാര്യം പുറത്തുവിട്ടത്. രണ്ട് ക്രൈസ്തവ ദേവാലയങ്ങളും അഗ്നിക്കിരയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ വളരെ വൈകിയാണ് ലോകമറിയുന്നത്. എന്നിട്ടും അറിയപ്പെടാതെ പോകുന്ന എത്രയോ ക്രൂരമായ ക്രൈസ്തവ പീഢനങ്ങൾ ഈ ലോകത്ത് നടക്കുന്നുണ്ടാവാം.
ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ആണ് ക്രൈസ്തവ കൂട്ടക്കൊലകൾ ഏറ്റവുമധികം നടത്തപ്പെടുന്നത്.എത്യോപ്യയിലും ഇത് സംഭവിച്ചതിന്റെ നടുക്കത്തിലാണ് വിശ്വാസികൾ. തീവ്രചിന്താഗതിക്കാരായ ഓറാമോ വംശജരാണ് എത്യോപ്യൻ ക്രൈസ്തവർക്കുനേരെ ആക്രമണങ്ങൾ പതിവാക്കുന്നത്.
ലോകമെങ്ങും ക്രൈസ്തവർ നേരിടുന്ന ക്രൈസ്തവ വംശഹത്യക്കെതിരെ അന്താരാഷ്ട്രസമൂഹം ഇടപെടണം.