റൂഹാ മൗണ്ട്: ഇന്ന് (2021 സെപ്റ്റംബർ 03) ഉച്ചയ്ക്ക് 02:40 ന് ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ ഇസ്ലാമിക കലാപകാരി നടത്തിയ ആക്രമണത്തെ അപലപിച്ച് അട്ടപ്പാടി റൂഹാ മൗണ്ടിൽ നിന്നും സേവ്യർ ഖാൻ വട്ടായിലച്ചൻ. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്ന ആദ്യവെള്ളി അഭിഷേകാഗ്നി കൺവെൻഷൻ കഴിഞ്ഞ് സംസാരിക്കവെയാണ് അച്ചൻ റൂഹാ മൗണ്ട് വിഷനിലൂടെ സംഭവത്തെക്കുറിച്ച് അപലപിച്ചത്.
ഓക്‌ലൻഡ് പട്ടണത്തിലെ ഒരു മാളിൽ കയറിയ ഇസ്ലാമിക കലാപകാരി കണ്ണിൽക്കണ്ട ആറോളം പേരെ കുത്തിവീഴ്ത്തി. ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതമാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇസ്ലാമിക കലാപകാരി നടത്തിയ ഈ ആക്രമണം ഭീകരാക്രമണമാണെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 2011 ൽ ന്യൂസിലൻഡിൽ എത്തിയ കലാപകാരി ISIS അനുകൂല തീവ്രവാദി ആയിരുന്നെന്നും ശ്രീലങ്കൻ പൗരൻ ആയ ഇദ്ദേഹം വർഷങ്ങളായി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള വ്യക്തിയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഓക്‌ലൻഡ് എന്ന പ്രദേശത്ത് താൻ പോയിട്ടുണ്ടെന്നും ആ പട്ടണത്തോട് ഹൃദയപരമായ അടുപ്പമുണ്ടെന്നും ഈ ദാരുണമായ സംഭവത്തിൽ അവിടുത്തെ ജനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും വട്ടായിലച്ചൻ വ്യക്തമാക്കി. ഇത്തരത്തിലുള്ള ഇസ്ലാമിക കലാപകാരികളുടെ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായും വട്ടായിലച്ചൻ കൂട്ടിച്ചേർത്തു. ഒരുമതത്തിലും ഭീകരാക്രമണങ്ങളെയോ ഇങ്ങനെയുള്ള വർഗീയ പ്രവർത്തനങ്ങളെയോ സ്പോൺസർ ചെയ്യരുതെന്നും സപ്പോർട്ട് ചെയ്യരുതെന്നും അച്ചൻ വ്യക്തമാക്കി. അത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും തിന്മയെ തിന്മയായിത്തന്നെ കണ്ട് അവരെ ഒറ്റപ്പെടുത്തി സമൂഹത്തിൽ സമാധാനം സ്ഥാപിക്കണമെന്നും ഇത്തരം പ്രവർത്തനങ്ങളെ വച്ചുപൊറുപ്പിക്കരുതെന്നും അച്ചൻ കൂട്ടിച്ചേർത്തു. ഇത്തരം ഇസ്ലാമിക ഭീകരാക്രമണങ്ങളെ ശക്തമായിത്തന്നെ അപലപിക്കുന്നതായും വട്ടായിലച്ചൻ ആവർത്തിച്ച് വ്യക്തമാക്കി.