പയ്യാവൂർ: പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷന്റെ സമാപന ദിനമാണ് ഇന്ന്. 2023 മാർച്ച് 01 ബുധനാഴ്ച ആരംഭിച്ച കൺവെൻഷൻ നാല് ദിനങ്ങൾ പിന്നിട്ട് അഞ്ചാം ദിനമായ ഇന്ന് സമാപിക്കുന്നു. ദൈവാനുഗ്രഹങ്ങൾ ഒരുപാട് നിറഞ്ഞൊഴുകിയ കൺവെൻഷനാണ് പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ. ആദ്യദിനം തന്നെ കൺവെൻഷൻ ഗ്രൗണ്ട് ദൈവജനത്തെക്കൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. ദൈവജനത്തിന് വലിയ അഭിഷേകമായി മാറിയ കൺവെൻഷൻ ഇന്ന് രാത്രിയോടെ സമാപിക്കുകയാണ്.
പ്രഭാതത്തിൽ AFCM അഭിഷേകാഗ്നി കൺവെൻഷൻ ടീം ചാപ്പലിൽ ഒരുമിച്ചുകൂടി സമാപന ദിനത്തിൽ വലിയ അനുഗ്രഹങ്ങൾ ചൊരിയപ്പെടുന്നതിനായി പ്രാർത്ഥിച്ച് ഒരുങ്ങി. രാവിലെ തന്നെ സ്പിരിച്വൽ ഷെയറിംഗ് ശുശ്രൂഷകൾ ആരംഭിച്ചു. ബഹുമാനപ്പെട്ട വട്ടായിലച്ചൻ ദൈവജനത്തെ കണ്ട് പ്രാർത്ഥിക്കുന്നതിനായി രാവിലെ കൺവെൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു.
ഉച്ചകഴിഞ്ഞ് 04:00 മണിക്ക് ജപമാലയോട് കൂടി ആരംഭിക്കുന്ന കൺവെൻഷൻ രാത്രി 09:00 മണിക്ക് ആരാധനയോട് കൂടി സമാപിക്കുന്നു. ഇന്നത്തെ വിശുദ്ധ കുർബാനയ്ക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. പരീക്ഷയ്ക്കായി ഒരുങ്ങുന്ന വിദ്യാർത്ഥികൾക്കും രോഗികൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ കൺവെൻഷൻ ശുശ്രൂഷയിൽ നടത്തപ്പെടും.