റൂഹാ മൗണ്ട്: പയ്യാവൂർ AFCM അഭിഷേകാഗ്നി കൺവെൻഷൻ ഇന്ന് (2023 മാർച്ച് 01) ആരംഭിച്ചു. ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനും ബഹുമാനപ്പെട്ട സാംസൺ ക്രിസ്റ്റി അച്ചനും നേതൃത്വം നൽകുന്ന അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ ഇന്ന് വൈകിട്ട് (2023 മാർച്ച് 01) വിശുദ്ധ കുർബാനയോടെ ആരംഭിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ കൺവെൻഷന് തിരികൊളുത്തി. തുടർന്ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയർപ്പണം നടന്നു.
മടമ്പം – പൈസക്കരി ഫൊറോനകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന കൺവെൻഷനിൽ ആദ്യദിനം തന്നെ അനേകം വൈദികരുടെയും സിസ്റ്റേഴ്സിന്റെയും സാന്നിധ്യം വലിയൊരനുഗ്രഹമായി. കൺവെൻഷനിൽ സംബന്ധിക്കുവാൻ ദൈവജനം കൺവെൻഷൻ പന്തലിലേയ്ക്ക് നേരത്തെ തന്നെ ഒഴുകിയെത്തി. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കൺവെൻഷൻ മാർച്ച് 05 ഞായറാഴ്ച സമാപിക്കും.