വചനഭാഗം യോഹന്നാൻ. 7: 37-39
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : ദൈവിക രഹസ്യം ജ്ഞാനികളിൽനിന്നു മറച്ചുവെച്ച് ശിശുക്കൾക്കു വെളിപ്പെടുത്തിയ കർത്താവിനോട് നമുക്ക് പ്രാർത്ഥിക്കാം. അറിയുന്നവ മനസ്സിലാക്കാനുള്ള കൃപ പകരുന്നത് പരിശുദ്ധാത്മാവാണ്. നാം അറിയുന്ന വിശ്വാസ സത്യങ്ങളെ മനസ്സിലാക്കുമ്പോഴാണ് അവയെ രുചിച്ചറിയാനാവുന്നത്. വെളിപ്പെട്ടുകിട്ടുന്ന ദൈവിക രഹസ്യങ്ങൾ ഉള്ളിൽ സ്വീകരിച്ച് സ്വന്തമാക്കുമ്പോഴാണ് നമ്മുടെ ജീവിതം പുതുതാക്കപ്പെടുന്നത്.
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
1. വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ നിന്ന് ജീവജലത്തിന്റെ അരുവികൾ ഒഴുകുമെന്ന് അരുളിച്ചെയ്തതുപോലെ.
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
2. ദൈവമേ, വചനമായ അങ്ങ് ഞങ്ങളുടെ ഇടയിൽ മാംസം ധരിച്ചതുപോലെ, ഞങ്ങളിലും ഹൃദയത്തിൽ സ്വീകരിക്കുന്ന ദൈവവചനം ജീവിതത്തിൽ മാംസം ധരിക്കുവാനായി,
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
3. ദൈവമേ, അങ്ങ് ഞങ്ങളിൽ ചൊരിഞ്ഞ എല്ലാ പുണ്യങ്ങളാലും കഴിവുകളാലും മറ്റുള്ളവർക്ക് നന്മ ചെയ്യുവാനും അതുവഴി ദൈവമഹത്വം ഉണ്ടാകുന്നതിനുമായി,
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
4. പരിശുദ്ധാത്മാവേ, ശാസ്ത്രീയമായും സാങ്കേതികമായും അങ്ങുനൽകുന്ന എല്ലാ അറിവുകളും നന്മയ്ക്കുവേണ്ടി മാത്രം വിനിയോഗിക്കുന്നതിനായി,
സമൂഹം : പരിശുദ്ധാത്മാവേ ഞങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കണമേ.
5. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപന പ്രാർത്ഥന
ലീഡർ : ഓ ദൈവമേ, പരിശുദ്ധാത്മഫലമായ ആനന്ദത്താൽ ഞങ്ങളെ നിറയ്ക്കണമേ. എപ്പോഴും സന്തോഷത്തോടെ കഴിയാൻ ഞങ്ങളെ സഹായിക്കണമേ. പ്രതീക്ഷയ്ക്ക് വിപരീതമായ കാര്യങ്ങൾ സംഭവിക്കുമ്പോൾ പുഞ്ചിരിയോടെ നേരിടുവാനും, ഞങ്ങൾക്കുണ്ടാവുന്ന നഷ്ടങ്ങളിലെല്ലാം നന്മയുടെ വശം കണ്ടെത്താനും, അങ്ങേയ്ക്കു നന്ദി പറയാനും ഞങ്ങൾക്കാകട്ടെ. ഞെരുക്കങ്ങളിൽ പിറുപിറുത്തും പരാതിപറഞ്ഞും ഞങ്ങളിലെ പ്രത്യാശ നഷ്ടപ്പെടാതെ കാക്കണമേ. എല്ലായ്പ്പോഴും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ എന്നു പൂർണ്ണമനസ്സോടെ പറയാൻ ഞങ്ങളെ കഴിവുള്ളവരാക്കണമേ എന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ