വചനഭാഗം : അപ്പ. 4:23-31
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : അനുദിന ജീവിതത്തിൽ എപ്പോഴും നമ്മോട് ഒപ്പമായിരിക്കുന്ന പരിശുദ്ധാത്മാവിന് നമ്മെത്തന്നെ ഭരമേൽപ്പിക്കാം. പരിശുദ്ധാത്മ ശക്തിയിൽ നാം നയിക്കപ്പെടാനും അവിടുത്തെ ദാനമായ സഹനശക്തിയാൽ നിറയപ്പെടാനും പ്രാർത്ഥിക്കാം. സഹനശക്തി ആത്മധൈര്യം പ്രദാനം ചെയ്യുന്നു. ഇതുമൂലം സകലഭയങ്ങളെയും നാം അതിജീവിക്കുന്നു. ഞെരുക്കുന്ന ദൗർഭാഗ്യങ്ങളിൽ പ്രത്യാശ കൈവിടാതെ നമ്മെ ഭരമേൽപ്പിക്കുന്നവ നിറവേറ്റാൻ സാധിക്കുന്നു. രക്ഷാകരമായ സഹനത്തിന്റെ വേളകളെ സന്തോഷത്തോടെ സ്വീകരിക്കാനും. അവസാനംവരെ സഹിച്ചുനിന്ന് രക്ഷ സ്വന്തമാക്കാനും സഹനശക്തി നമ്മെ യോഗ്യരാക്കുന്നു,
സമൂഹം : ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
1. ആദിമ സഭയെ ശക്തിയിലും കൃപയുടെ നിറവിലും നയിച്ച പരിശുദ്ധാത്മാവേ, അങ്ങയിലുള്ള വിശ്വാസം ധൈര്യപൂർവ്വം പ്രഘോഷിക്കുന്നതിന്,
സമൂഹം : ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
2. ഈശോയേ, ഈ ലോകത്ത് ഞങ്ങൾ സഹിക്കേണ്ട പീഡനങ്ങളേയും കഷ്ടതകളെയും കുറിച്ച് അങ്ങു ഞങ്ങൾക്കു മനസിലാക്കി തന്നു. വിശ്വാസത്തിൽ ആഴപ്പെട്ട് ഞങ്ങൾക്കുണ്ടാകുന്ന സഹനങ്ങളെ സ്വീകരിക്കാനുള്ള ശക്തിക്കായി,
സമൂഹം : ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
3. ക്രിസ്ത്യാനികൾക്കെതിരേ നടക്കുന്ന എല്ലാ പീഡനങ്ങൾക്കും നടുവിലും എല്ലാവരും പതറാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു സഹിച്ചു നിൽക്കുന്നതിനായി,
സമൂഹം : ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
4. ഈ കാലഘട്ടത്തിന്റെ പ്രവാചകരാകാൻ വിളിക്കപ്പെട്ട ഞങ്ങളിൽ ഓരോ വ്യക്തിയും ചുറ്റുമുള്ള തിന്മകൾ തിരിച്ചറിയുന്നതിനും നന്മമാത്രം സ്വീകരിച്ച് സ്വർഗ്ഗം ലക്ഷ്യമാക്കി ജീവിക്കുന്നതിനുമായി,
സമൂഹം: ആത്മാവിന്റെ ശക്തിയാൽ ഞങ്ങളെ നിറയ്ക്കണമേ.
5. PDM Monastery യിലും ASJM ലും AFCM ലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
9. സമാപന പ്രാർത്ഥന
ലീഡർ : ഓ…ദൈവമേ, പരിശുദ്ധാത്മഫലമായ ക്ഷമയാൽ ഞങ്ങളെ നിറയ്ക്കണമേ. ഞങ്ങൾ ആയിരിക്കുന്ന എല്ലാ ജീവിതസാഹചര്യങ്ങളിലും ക്ഷമ കൈവിടാതെ, മറ്റുള്ളവരോട് സഹിഷ്ണുതയോടെ വർത്തിക്കാൻ ഞങ്ങളെ സഹായിക്കണമേ. അസ്വസ്ഥരാകുകയും കോപിക്കുകയും എതിർക്കുകയും ചെയ്യൻ സാദ്ധ്യതയുള്ള എല്ലാ സാഹചര്യങ്ങളിലും അങ്ങു ഞങ്ങൾക്കു കൂട്ടായിരിക്കണമേ. ഞങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കാര്യങ്ങൾ നടക്കാതെവരുമ്പോഴും വിപരീതമായവ സംഭവിക്കുമ്പോഴും, പ്രത്യാശ നഷ്ടപ്പെടാതെ എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്ന അങ്ങയുടെ പരിപാലനയിലാശ്രയിച്ച് ക്ഷമയോടെ നിലകൊള്ളാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോ മിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ