വചനഭാഗം: 1 കൊറിന്തോസ് 14:1-5
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : നമ്മൾക്കെല്ലാവർക്കും ഭക്തിയോടും വിശ്വാസത്തോടും കൂടെ പരിശുദ്ധാത്മാവിനോട് അറിവ് എന്ന ദാനം തരണമേയെന്ന് പ്രാർത്ഥിക്കാം. ദൈവത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനുഷ്യന്റെ നിസ്സാരത വെളിപ്പെടുന്നു. ജീവിത പ്രതിസന്ധികളിൽ ദൈവത്തിന് നമ്മോടുള്ള കരുതലും സ്നേഹവും തിരിച്ചറിയുമ്പോഴാണ്, എല്ലായ്പ്പോഴും അവിടുത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ജീവിക്കുവാൻ നമുക്ക് സാധിക്കുന്നത്. അവിടുത്തെ കരങ്ങളിലെ ഉപകരണം മാത്രമാണ് നാമെന്ന് ഈ പരിശുദ്ധാത്മദാനം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എല്ലാത്തിനെക്കാളുമുപരി ദൈവവുമായുള്ള ബന്ധത്തിന് വില കല്പിക്കുന്നവൻ അറിവാകുന്ന അരുവി സ്വന്തമാക്കുന്നു,
സമൂഹം : കർത്താവേ, അറിവെന്ന പരിശുദ്ധാത്മാദാനത്തിൽ ഞങ്ങളെ നിറയ്ക്കണമേ.
1. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്ന ഈശോയെപ്പോലെ ഞങ്ങളും വളരാനായി,
സമൂഹം : കർത്താവേ, അറിവെന്ന പരിശുദ്ധാത്മാദാനത്തിൽ ഞങ്ങളെ നിറയ്ക്കണമേ.
2. ലൗകീക സുഖങ്ങളുടെ നിസ്സാരത തിരിച്ചറിഞ്ഞു ജീവിക്കാനായി,
സമൂഹം : കർത്താവേ, അറിവെന്ന പരിശുദ്ധാത്മാദാനത്തിൽ ഞങ്ങളെ നിറയ്ക്കണമേ.
3. ഞങ്ങളുടെ ബുദ്ധിയും മനസ്സും അങ്ങയുടെ ദാനങ്ങളാണെന്ന തിരിച്ചറിവിൽ ജീവിക്കാനായി,
സമൂഹം : കർത്താവേ, അറിവെന്ന പരിശുദ്ധാത്മാദാനത്തിൽ ഞങ്ങളെ നിറയ്ക്കണമേ.
4. എല്ലായ്പ്പോഴും ദൈവസ്വരം തിരിച്ചറിഞ്ഞ് ആനന്ദകരമായി ജീവിക്കുന്നതിന്,
സമൂഹം : കർത്താവേ, അറിവെന്ന പരിശുദ്ധാത്മാദാനത്തിൽ ഞങ്ങളെ നിറയ്ക്കണമേ.
5. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപന പ്രാർത്ഥന
ഓ..ദൈവമേ, ദയയെന്ന പരിശുദ്ധാത്മഫലത്താൽ ഞങ്ങളെ നിറയ്ക്കണമേ. മറ്റുള്ളവർക്കു നന്മ ചെയ്യാൻ കിട്ടുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കാനും, നന്മ ചെയ്യുന്നതിൽ സന്തോഷിക്കാനും ഞങ്ങളെ ശക്തരാക്കണേ. ഞങ്ങൾക്കുള്ളത് ആവശ്യക്കാരുമായി സന്തോഷത്തോടെ പങ്കുവയ്ക്കാനും ആരെയും പുച്ഛിക്കാതെ മുറിപ്പെടുത്താതെ, എല്ലാവരിലെയും നന്മ കാണാനും വേദനിപ്പിക്കുന്നവരോടു നിരൂപാധികം ക്ഷമിക്കാനും ഞങ്ങളെ ശക്തരാക്കണമേ. എല്ലായ്പ്പോഴും എല്ലാവരോടും ദയയോടെ വർത്തിക്കാൻ ഞങ്ങളെ സഹായിക്കണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ.