ദൈവവചനഭാഗം : റോമ. 8: 26-30
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : നമ്മൾ ആവശ്യപ്പെടുന്നതെല്ലാം സമൃദ്ധിയിൽ നൽകാൻ കഴിയുന്ന പരിശുദ്ധാത്മാവിനോട് നമ്മളിൽ വന്നു നിറയാനായി പ്രാർത്ഥിക്കാം.
ഓ… എന്റെ ജീവനേ, ഭക്തിയുടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ. ദൈവഭക്തി എന്ന ദാനം നമ്മുടെ ഹൃദയങ്ങളിൽ ദൈവപിതാവിനോടുള്ള സ്നേഹം ജനിപ്പിക്കുന്നു. ഈ സ്നേഹത്തെപ്രതി അവിടുത്തേക്കു സമർപ്പിക്കപ്പെട്ട സകലതിനെയും സകലരെയും പരി.അമ്മയെയും, വിശുദ്ധരെയും, വിശ്വാസികളെയും സഭയെയും, സഭാധികാരികളെയും ഭരണാധികാരികളെയും നമ്മൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവഭക്തിയുള്ള ഒരു വ്യക്തിക്ക് ഭക്താനുഷ്ഠാനങ്ങൾ ഒരിക്കലും ഒരു ഭാരമാകുന്നില്ല. മറിച്ച്, ആനന്ദപൂരിതമായ അനുഭവമാകുന്നു,
സമൂഹം : ഓ…എന്റെ ജീവനേ, ഭക്തിയോടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ,
1. ഞങ്ങൾ ദൈവഭക്തിയിൽ ആനന്ദിക്കാനും സമാധാനത്തിന്റെ മാധുര്യം അനുഭവിക്കാനുമായി,
സമൂഹം : ഓ…എന്റെ ജീവനേ, ഭക്തിയോടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ,
2. ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നവരായി എന്നും നിലകൊള്ളാൻ,
സമൂഹം : ഓ…എന്റെ ജീവനേ, ഭക്തിയോടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ,
3. ജ്ഞാനത്തിന്റെ ഉറവിടമായ ദൈവഭക്തി ആഴത്തിൽ നിറയാനും എപ്പോഴും ദൈവഹിതം മാത്രം നിറവേറ്റാനുമായി,
സമൂഹം : ഓ…എന്റെ ജീവനേ, ഭക്തിയോടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ,
4. ബലഹീനതയിൽ ശക്തി പകരുന്ന പരിശുദ്ധാത്മാവിനെ എപ്പോഴും കൂട്ടുപിടിച്ചു ജീവിക്കാനായി,
സമൂഹം : ഓ…എന്റെ ജീവനേ, ഭക്തിയോടെ സ്രോതസേ, എന്നിൽ വന്നു നിറയണമേ,
5. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപന പ്രാർത്ഥന
ഓ… എന്റെ ദൈവമേ, നന്മയെന്ന പുണ്യം ഞങ്ങളിൽ നിറയ്ക്കണമേ. ഞങ്ങളുടെ പ്രവൃത്തികൾവഴി ഞങ്ങൾ അനേകർക്കു മാതൃകയാകട്ടെ. ഞങ്ങൾ ആർക്കും ദുഷ്പ്രേരണയ്ക്കു കാരണമാകാതിരിക്കട്ടെ. ഞങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും സത്യസന്ധതയും ആത്മാർത്ഥതയും ഉള്ളവരാകാൻ ഞങ്ങളെ സഹായിക്കണമേ. വിശുദ്ധമായ ചിന്തകളാൽ ഞങ്ങളെ നയിക്കണമേ. ഞങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്ന് ആയിരിക്കേണ്ട അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് ഞങ്ങളിൽ എപ്പോഴും നൽകണമെന്ന് ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി ആങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു,
സമൂഹം : ആമേൻ.