വചനഭാഗം : അപ്പ. 2: 1-13
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : തന്റെ ദാനങ്ങളാലും ഫലങ്ങളാലും നമ്മെ നിറച്ച പരിശുദ്ധാത്മാവിന് ഉത്സാഹത്തോടും സന്തോഷത്തോടും കൂടി നമുക്കു നന്ദി പറയാം,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
1. പ്രാർത്ഥനയിലായിരുന്ന പരിശുദ്ധ അമ്മയുടെയും ശ്ലീഹന്മാരുടെയും മേൽ തീനാള രൂപത്തിൽ ഇറങ്ങിവന്ന് അവരെ ശക്തിപ്പെടുത്തിയ,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
2.ഭൂമിയുടെ അതിർത്തികൾവരെ, രക്ഷയുടെ സദ്വാർത്ത അറിയിക്കാനായി ശ്ലീഹന്മാരെ തെരഞ്ഞെടുക്കുകയും തന്റെ ദാനങ്ങളാലും വരങ്ങളാലും അവരെ നിറയ്ക്കുകയും ചെയ്ത,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
3.ഭാരതസുവിശേഷവത്കരണത്തിനായി അനേകരുടെ സമയവും കഴിവുകളും വിനിയോഗിക്കാൻ പ്രചോദിപ്പിച്ച,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
4.സഭയെ നയിക്കാനായി എല്ലായ്പ്പോഴും പരിശുദ്ധപിതാവിനെയും മെത്രാന്മാരെയും ശക്തിപ്പെടുത്തുന്ന,
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
5.നിത്യവും ഞങ്ങളിൽ വസിച്ച് ഞങ്ങളെ വിശുദ്ധീകരിക്കുന്ന.
സമൂഹം : പരിശുദ്ധാത്മാവേ, ഞങ്ങൾ അങ്ങേക്കു നന്ദി പറയുന്നു.
6. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപനപ്രാർത്ഥന
ഓ..ദൈവമേ, ഞങ്ങൾക്ക് ആത്മസംയമനം നൽകണമേ. ഞങ്ങളുടെ വികാരങ്ങളെയും നാവിനെയും നിയന്ത്രിക്കാൻ സഹായിക്കണമേ. മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ ഞങ്ങൾ സംസാരിക്കുകയോ പെരുമാറുകയോ ചെയ്യാതിരിക്കട്ടെ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസൂയയുടെയും ദുരാത്മാക്കളിൽ നിന്ന് ഞങ്ങളുടെ ഹൃദയങ്ങളെ വിമുക്തമാക്കണമേ. ഞങ്ങളുടെ വികാരങ്ങളും പ്രവർത്തികളും സ്നേഹത്തിൽ വേരൂന്നിയതാകാൻ ഞങ്ങളെ അനുഗ്രഹിക്കണമെയെന്നു ഞങ്ങളുടെ കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം: ആമേൻ.