വചനഭാഗം : യോഹന്നാൻ.14: 15-26
മദ്ധ്യസ്ഥപ്രാർത്ഥന
ലീഡർ : നമുക്കെല്ലാവർക്കും വിശ്വാസത്തോടും പ്രത്യാശയോടും കൂടെ പരിശുദ്ധാത്മാവേ, അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കണമേ എന്ന് അപേക്ഷിക്കാം. ജ്ഞാനം നമ്മിലെ വിശ്വാസം വർദ്ധിപ്പിക്കുന്ന, പ്രത്യാശയെ ബലപ്പെടുത്തുന്നു. നന്മകൾ പരിശീലിക്കുന്ന ജീവിതത്തിന് ഉടമകളാക്കുന്നു. നന്മയും തിന്മയും തിരിച്ചറിയാൻ നമ്മുടെ ബുദ്ധിക്ക് പ്രകാശം നൽകുന്നു. ലോകത്തിന്റെ നൈമിഷിക സുഖങ്ങളിൽ സന്തോഷം കണ്ടെത്താതെ, അനുദിന ജീവിതത്തിലെ സഹനങ്ങളിലൂടെയും കുരിശുകളിലൂടെയും സ്വർഗ്ഗീയ സന്തോഷം കണ്ടെത്താൻ ജ്ഞാനം നമ്മെ യോഗ്യരാക്കുന്നു.
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
1. പന്തക്കുസ്തത്തിരുനാളിൽ ശ്ലീഹന്മാരുടെ മേൽ ഇറങ്ങിവന്ന് തന്റെ ദാനങ്ങളാൽ അവരെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവേ, അങ്ങേ ജ്ഞാനത്താൽ ഞങ്ങളും നിറയപ്പെടുന്നതിനായി,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
2. പരിശുദ്ധാത്മാവേ, അങ്ങേ ശക്തിയാൽ ഞങ്ങൾ വിശ്വാസത്തിൽ ആഴപ്പെടുന്നതിനും ലോകം മുഴുവൻ യേശുവിനു സാക്ഷികളാകാനുമായി,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
3. പാപത്തക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ഞങ്ങൾക്ക് അവബോധം ഉണ്ടാകുന്നതിനും അന്ധകാരം നിറഞ്ഞ ഈ ലോകത്തിൽ ദൈവനീതിയിലും വിശ്വസ്ഥതയിലും ജീവിക്കുന്നതിനായി,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
4. AFCMലും Soldiers of Holy spiritലും സഭയുടെ മറ്റ് കൂട്ടായ്മയിലുള്ളവരും പരിശുദ്ധാത്മാവിനോടുചേർന്ന് വിശുദ്ധ ജീവിതം നയിക്കാൻ,
സമൂഹം : ജ്ഞാനത്തിന്റെ ഉറവിടമായ പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്നു നിറയണമേ.
സമാപന പ്രാർത്ഥന
ലീഡർ : ഓ, ദൈവമേ… അങ്ങേ പരിശുദ്ധ സ്നേഹംകൊണ്ട് അങ്ങു ഞങ്ങളുടെ ഹൃദയങ്ങളെ നിറച്ചുവല്ലോ. അങ്ങു ഞങ്ങൾക്കായി നൽകുന്നതും ചെയ്യുന്നതുമായ അനുഗ്രഹങ്ങളോർത്ത് ഒരിക്കലും വിട്ടുപിരിയാതെ അങ്ങയെ ആത്മാർത്ഥമായി സ്നേഹിക്കാൻ ഞങ്ങളെ സഹായിക്കണമേ. അങ്ങു ദാനമായി നൽകിയ ഈ ജീവിതത്തിൽ ഞങ്ങളുടെ കർത്താവും ഗുരുവും സ്നേഹിതനുമായ, ഈശോയെപ്പോലെ ചുറ്റുമുള്ളവരെയെല്ലാം നിസ്വാർത്ഥമായി സ്നേഹിക്കാനും അവരുടെ ആവശ്യങ്ങളിലെല്ലാം അവരെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്താനും ഞങ്ങളെ സഹായിക്കണമേ എന്ന് കർത്താവായ ഈശോമിശിഹാവഴി അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സമൂഹം : ആമേൻ