14-ാം നൂറ്റാണ്ടിൽ സഭയിൽ വലിയ പിളർപ്പുണ്ടായപ്പോൾ സഭയിൽ ഐക്യവും സ്നേഹവും സംജാതമാകുന്നതിനുവേണ്ടി 1389-ൽ അർബൻ ആറാമൻ പാപ്പയാണ് ഈ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചത്. കർത്താവിന്റെ സ്വർഗാരോഹണത്തിരുനാളിനും വി.സ്നാപകയോഹന്നാന്റെ ജനനത്തിരുനാളിനും ഇടയിലാണ് ഈ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.പരി.അമ്മയുടെ ഒട്ടുമിക്ക തിരുനാളുകളും പോലെ, ഈ തിരുനാളും യേശുവിന്റെ രക്ഷാകരപ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പരി. അമ്മ എലിസബത്തിനെ സന്ദർശിച്ച് അഭിവാദനം ചെയ്തതും, എലിസബത്തിൽ പരിശുദ്ധാത്മാവ് നിറഞ്ഞതും, അവളുടെ ഉദരത്തിലായിരുന്ന സ്‌നാപകയോഹന്നാനിൽ ദൈവകൃപ നിറഞ്ഞതും ഈ തിരുനാളിൽ നാം അനുസ്മരിക്കുന്നു. പരി.മറിയത്തിന്റെയും അതിലുപരി അവളുടെ ഉദരത്തിലുണ്ടായിരുന്ന യേശുവിന്റെയും സാന്നിധ്യം, യേശുവിന് വഴിയൊരുക്കാൻ നിയോഗിക്കപ്പെട്ടവനായ സ്നാപകയോഹന്നാന് മഹത്തായ കൃപകളുടെ ഉറവിടമായി മാറി. ആ നിമിഷം ഉത്ഭവ പാപത്തിൽ നിന്ന് സ്നാപകയോഹന്നാൻ മോചിക്കപ്പെട്ടുവെന്നാണ് വി.തോമസ് അക്വിനാസ് പറയുന്നത്.പരി.അമ്മയുടെ സാന്നിധ്യത്തിലും മാധ്യസ്ഥതയിലും പരിശുദ്ധാത്മാവ് നമ്മിൽ നിറയുമെന്നുള്ള സന്ദേശം ഈ തിരുനാൾ നമുക്ക് നൽകുന്നുണ്ട്.
ലൂക്കാ 1:39-55 വരെയുള്ള വചനഭാഗത്തിൽ പരി.അമ്മ എലിസബത്തിനെ സന്ദർശിക്കുന്നതിനെപ്പറ്റിയുള്ള വിവരണം കാണാൻ കഴിയും.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/feast-of-the-visitation-of-the-virgin-mary-255
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount