പരി.അമ്മയുടെ ജനനത്തിരുനാൾ സഭയിൽ ആഘോഷിക്കപ്പെടാൻ തുടങ്ങിയത് ആറാം നൂറ്റാണ്ട് മുതലാണ്.പൗരസ്ത്യസഭയിൽ സെപ്റ്റംബർ മാസത്തിൽ ആരാധനക്രമവർഷം ആരംഭിക്കുന്നതിനാലാണ് സെപ്റ്റംബർ 8 എന്ന തീയതി മാതാവിന്റെ ജന്മദിനമായി തിരഞ്ഞെടുത്തത്.വി.അന്നയുടെ ഉദരത്തിൽ പാപക്കറ കൂടാതെ മറിയം ഉരുവായതിന്റെ ഓർമദിനമായ അമലോത്ഭവത്തിരുന്നാൾ ഡിസംബർ 8ആം തീയതി ആക്കിയത് ഈ തീയതിയെ അടിസ്ഥാനമാക്കിയാണ്.മാതാവിന്റെ ജനനത്തെക്കുറിച്ച് വി.ഗ്രന്ഥത്തിൽനിന്ന് വിവരങ്ങൾ ലഭ്യമല്ലെങ്കിലും ആദ്യ നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട യാക്കോബിന്റെ സുവിശേഷം എന്ന അപ്പോക്രിഫൽ ഗ്രന്ഥത്തിൽ വിശുദ്ധദമ്പതികളായിരുന്ന അന്നായുടെയും യോവാക്കിമിന്റെയും മകളായി പരി.കന്യകാമറിയം ജനിച്ചു എന്ന് എഴുതപ്പെട്ടിട്ടുണ്ട്.മക്കളില്ലാതിരുന്ന ആ വൃദ്ധദമ്പതികളെ ലോകരക്ഷകന്റെ അമ്മയ്ക്ക് ജന്മം നൽകാൻ ദൈവം തെരഞ്ഞെടുത്തു.ചരിത്രപരമായ തെളിവുകളില്ലെങ്കിലും അമൂല്യമായ ഒരു പാരമ്പര്യമായി സഭ ഇതിനെ കണക്കാക്കുന്നു.രക്ഷാകരചരിത്രത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു സംഭവമായിട്ടാണ് സഭാപിതാവായ വി.അഗസ്റ്റിൻ പരി.അമ്മയുടെ ജനനത്തെ കാണുന്നത്.കേരളസഭയിൽ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായുള്ള എട്ട് നോമ്പ് ഏറെ ഭക്തിപൂർവം ആചരിക്കപ്പെടുന്നു.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
http://www.pravachakasabdam.com/index.php/site/news/2459
https://www.catholicnewsagency.com/saint/the-birth-of-the-blessed-virgin-mary-357
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount