പരി.കന്യകാമറിയത്തെ അവളുടെ മാതാപിതാക്കളായ യോവാക്കിമും അന്നായും ദൈവാലയത്തിൽ സമർപ്പിക്കുന്നതാണ് ഈ തിരുനാളിൽ അനുസ്മരിക്കുന്നത്. പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് വി. ഗ്രന്ഥത്തിൽ കാണുന്നില്ലെങ്കിലും അപ്പോക്രിഫൽ ഗ്രന്ഥമായ യാക്കോബിന്റെ സുവിശേഷത്തിൽ ഇതിനെപ്പറ്റിയുള്ള വിവരങ്ങൾ ഉണ്ട്. ഇതിൻപ്രകാരം മറിയത്തിന്റെ അമ്മയായ അന്ന ദൈവിക അരുളപ്പാട് പ്രകാരം ഗർഭിണിയായപ്പോൾ തന്റെ ശിശുവിനെ ദൈവത്തിന് സമർപ്പിക്കാമെന്ന് നേർച്ച നേർന്നു.തന്റെ നേർച്ച നിറവേറ്റിക്കൊണ്ട് മൂന്ന് വയസ്സുള്ള മറിയത്തെ അന്നാ യോവാക്കിമിനോടൊപ്പം ദൈവാലയത്തിൽ കൊണ്ടുപോയി സമർപ്പിച്ചു. പിന്നീട് ദൈവത്തിന് സമർപ്പിക്കപ്പെട്ടവളായി ദൈവാലയത്തിലാണ് പരി.കന്യകാമറിയം വളർന്നത്.രക്ഷകനെ തന്റെ ഉദരത്തിൽ സ്വീകരിക്കുവാനായി പരി.കന്യകാമറിയം ഒരുക്കപ്പെട്ടത് ദൈവാലയത്തിലെ വാസകാലത്താണ്.
പരി. കന്യകാമറിയത്തിന്റെ കാഴ്ചവയ്പ് തിരുനാൾ പൗരസ്ത്യസഭകളിൽ ആദ്യം ആഘോഷിക്കപ്പെടാൻ തുടങ്ങുകയും തുടർന്ന് പതിനൊന്നാം നൂറ്റാണ്ടോടുകൂടി പാശ്ചാത്യസഭകളിൽ എത്തുകയും ചെയ്തു.പിന്നീട് ഈ തിരുനാൾ നിരോധിക്കപ്പെട്ടെങ്കിലും 1585ൽ സിക്സ്റ്റസ് അഞ്ചാമൻ പാപ്പ തിരുനാൾ പുനസ്ഥാപിച്ചതോടുകൂടി ആഗോളമായി ആചരിക്കപ്പെടാൻ തുടങ്ങി.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.franciscanmedia.org/saint-of-the-day/presentation-of-the-blessed-virgin-mary/
https://www.catholicnewsagency.com/saint/feast-of-the-presentation-of-the-blessed-virgin-mary-60
http://www.pravachakasabdam.com/index.php/site/news/3285
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount