പതിനാറാം നൂറ്റാണ്ടിൽ ഒട്ടോമൻ തുർക്കികൾക്കെതിരെ മാർപാപ്പയുടെ നേതൃത്വത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സേന നേടിയ വിജയത്തിന്റെ സ്മാരകമായിട്ടാണ് പരി.ജപമാല രാജ്ഞിയുടെ തിരുനാൾ ആഘോഷിക്കപ്പെടുന്നത്.1453ൽ ഒട്ടോമൻ തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൽ പിടിച്ചടക്കിയതിനു പിന്നാലെ തൊട്ടടുത്ത നൂറ്റാണ്ടിൽ റോമും മറ്റ് യൂറോപ്യൻ രാജ്യങ്ങളും പിടിച്ചടക്കുന്നതിനായി ആക്രമണം ആരംഭിച്ചു.ക്രിസ്ത്യാനികളുടെ നാശത്തിന് കാരണമാകാവുന്ന ഈ വിപത്ത് മനസിലാക്കിയ അന്നത്തെ മാർപാപ്പയായ പീയൂസ് അഞ്ചാമൻ ‘Holy league’ എന്ന പേരിൽ യൂറോപ്യൻ രാജ്യങ്ങളുടെ ഒരു സംയുക്തസേന
രൂപീകരിക്കുകയും തുർക്കികളുടെ ആക്രമണത്തെ തടയുന്നതിന് ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.ഡോൺ യുവാൻ എന്ന ഓസ്ട്രിയൻ പടനായകന്റെ കീഴിൽ അണിനിരന്ന ഹോളി ലീഗ് സഖ്യം, തങ്ങളുടെ പടക്കപ്പലുകളിൽ കുരിശടയാളവും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രവും ഉയർത്തിക്കെട്ടി.പടയാളികൾ വെഞ്ചരിച്ച ജപമാലകൾ ധരിച്ചു.1571 ഒക്ടോബർ 7ന് ഗ്രീസിന്റെ തീരത്തുള്ള ലെപാന്റോ കടലിടുക്കിൽ ഓട്ടോമൻ സൈന്യം ആക്രമണം തുടങ്ങി. യൂറോപ്പിലെങ്ങും ജപമാല പ്രദക്ഷിണങ്ങളും മാതാവിന്റെ മാധ്യസ്ഥം അപേക്ഷിച്ചുള്ള പ്രാർത്ഥനകളും നടത്താൻ അഞ്ചാം പീയൂസ് മാർപാപ്പ ആഹ്വാനം ചെയ്തു.അതുവരെ തുർക്കികൾക്ക് അനുകൂലമായി വീശിയ കാറ്റ് പൊടുന്നനെ പ്രതികൂലമായി വീശിത്തുടങ്ങി.ഒട്ടോമാൻ സൈന്യത്തിന്റെ താളം തെറ്റി.ഈ അവസരം മുതലെടുത്ത് ഹോളി ലീഗ് സഖ്യം തുർക്കികളെ ആക്രമിച്ച് കീഴ്പ്പെടുത്തി. ഈ വലിയ വിജയത്തിന് നന്ദി സൂചകമായി അഞ്ചാം പീയൂസ് പാപ്പാ ഒക്ടോബർ 7 ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാളായി പ്രഖ്യാപിച്ചു.പിന്നീട് 1814 May 24ആം തീയതി ഏഴാം പീയൂസ് പാപ്പാ നെപ്പോളിയന്റെ തടവിൽനിന്ന് മോചിതനായി റോമിൽ തിരിച്ചെത്തിയപ്പോൾ പാപ്പാ ഈ തിരുനാൾ May 24ആം തീയതി ആഘോഷിക്കാൻ തീരുമാനിച്ചു. ആദ്യം തിരുനാൾ ആഘോഷിച്ചിരുന്ന ഒക്ടോബർ 7ആം തീയതി പരി.ജപമാല രാജ്ഞിയുടെ തിരുനാൾ ആക്കി പാപ്പാ പുന:ക്രമീകരിച്ചു.
ഈ തിരുനാളിനെക്കുറിച്ച് കൂടുതൽ അറിയാൻ ലിങ്ക് സന്ദർശിക്കുക:
https://www.catholicnewsagency.com/saint/feast-of-our-lady-of-the-rosary-617
https://www.ewtn.com/catholicism/seasons-and-feast-days/our-lady-of-the-rosary-14633
http://www.pravachakasabdam.com/index.php/site/news/2732
https://chat.whatsapp.com/HFQlWLYvdCD4PAIpYDn22D
PDM Ruha Mount