റൂഹാ മൗണ്ട്: ആഗസ്റ്റ് 15 ന് ആഗോള ക്രൈസ്തവസമൂഹം ഒന്നടങ്കം പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ സന്തോഷപൂർവ്വം കൊണ്ടാടുകയാണ്. ലോകം മുഴുവൻ പ്രതിസന്ധിയുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും പരിശുദ്ധ മാതാവിനോടുള്ള മദ്ധ്യസ്ഥവും പ്രാർത്ഥനയും അനേകർക്ക് സംരക്ഷണമാണ്.
1950 നവംബര്‍ 1-ന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണം’ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തില്‍ ഉടലോടെ സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്കെടുക്കപ്പെട്ടു എന്ന വിശ്വാസത്തെ പ്രഖ്യാപിക്കുകയാണ് പാപ്പാ ഇതിലൂടെ ചെയ്തത്.
സ്വർഗ്ഗാരോപണ തിരുനാളിനോടനുബന്ധിച്ച് അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ എല്ലാവർക്കും സ്വർഗ്ഗാരോപണ തിരുനാളിന്റെ പ്രാർത്ഥനകളും ആശംസകളും നേർന്നു. ഈ സ്വർഗ്ഗാരോപണ തിരുനാൾ ദിനത്തിൽ നമുക്കും പരിശുദ്ധ മാതാവിനോട് പ്രാർത്ഥിക്കാം.